ഏഷ്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി കോലി, ഒന്നാം സ്ഥാനത്ത് മറ്റൊരു താരം

Published : Jul 28, 2023, 06:01 PM ISTUpdated : Jul 28, 2023, 06:05 PM IST
ഏഷ്യയില്‍ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി കോലി, ഒന്നാം സ്ഥാനത്ത് മറ്റൊരു താരം

Synopsis

ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കളിക്കാരനായ കോലിക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ഇതിന് പുറമെ മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും കോലിക്ക് ലഭിക്കുന്നുണ്ട്.  

മുംബൈ: ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം കോലിയുടെ വരുമാനം 33.3 മില്യണ്‍ ഡോളറാണ്. കളിയില്‍ നിന്നുള്ള പ്രതിഫലയിനത്തില്‍ 2.9 മല്യണ്‍ ഡോളറും പരസ്യങ്ങളില്‍ നിന്ന് 31 മില്യണ്‍ ഡോളറുമാണ് കോലിയുടെ വാര്‍ഷിക വരുമാനം.

വരുമാനത്തില്‍ കോലിയെ വെല്ലുന്നൊരു കായികതാരമെ ഏഷ്യയിലുള്ളു. അത് മറ്റാരുമല്ല, ജപ്പാന്‍ ടെന്നീസ് താരം നവോമി ഒസാക്കയാണ്. സ്പോര്‍ട്ടിക്കോ റാങ്കിംഗ് പ്രകാരം ഒസാക്കയുടെ വരുമാനം 53.2 മില്യണ്‍ ഡോളറാണ്.കളിയില്‍ നിന്നുള്ള പ്രൈസ് മണിയായി 1.2 മില്യണ്‍ ഡോളറും പരസ്യങ്ങളില്‍ നിന്ന് 52 മില്യണ്‍ ഡോളറുമാണ് ഒസാക്കയുടെ വരുമാനം. നാലു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള താരമാണ് 25കാരിയായ ഒസാക്ക.    

ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് കളിക്കാരനായ കോലിക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ഇതിന് പുറമെ മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും കോലിക്ക് ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ താരമായ കോലിക്ക് 16 കോടിയോളം രൂപ വാര്‍ഷിക പ്രതിഫലമായി ലഭിക്കും.

ഇന്‍സ്റ്റഗ്രാം ബയോയില്‍ വലിയ മാറ്റം വരുത്തി ഭുവനേശ്വര്‍ കുമാര്‍; വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

കളിക്കാരുടെ വരുമാനം അനുസരിച്ച് 2022ല്‍ ലോകത്തിലെ ഏറ്റവും വരുമാനമുള്ള 100 കായികതാരങ്ങളില്‍ ഏഷ്യയില്‍ നിന്ന് കോലിയും ഒസാക്കയും മാത്രമാണുള്ളത്.ലോക റാങ്കിംഗില്‍ ഒസാക്ക ഇരുപതാം സ്ഥാനത്താണ്. കോലിയാകട്ടെ 61-ാം സ്ഥാനത്തും. ആയിരം കോടി രൂപക്ക് മുകളിലാണ് കോലിയുടെ ഇതുവരെയുള്ള വരുമാനമെന്നാണ് കണക്കാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ ബ്രാന്‍ഡ് പ്രമോഷന് എട്ട് കോടി രൂപയാണ് കോലി ഈടാക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ