പരിക്കല്ല മോശം ഫോമാണ് ഭുവിയെ തഴയാന്‍ കാരണമെന്നാണ് സൂചന. ഐപിഎല്ലിനുശേഷം ആഭ്യന്തര ക്രിക്കറ്റിലും ഭുവി കളിച്ചിട്ടില്ല.ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഭുവി ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മത്സരം കളിച്ചു കഴിഞ്ഞോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്.

മുംബൈ: ഇന്‍സ്റ്റഗ്രാം ബയോയില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്ന വാക്കുമാറ്റി പേസര്‍ ഭുവനേശ്വര്‍ കുമാര്‍. ഇന്‍സ്റ്റഗ്രാം ബയോയിലെ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഒഴിവാക്കി ഇന്ത്യന്‍ എന്നാണ് ഭുവി മാറ്റിയത്.ഇതോടെ കുറച്ചു കാലമായി ഇന്ത്യന്‍ ടീമിന് പുറത്തായ ഭുവി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായി.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലന്‍ഡിനെതമരായ ടി20 പരമ്പരയിലാണ് 33കാരനായ ഭുവി ഇന്ത്യന്‍ കുപ്പായത്തില്‍ അവസാനം കളിച്ചത്.ഇതിന് പിന്നാലെ നടന്ന ശ്രീലങ്കക്കെതിരായ പരമ്പരക്കുള്ള ടീമില്‍ നിന്ന് ഭുവിയെ ഒഴിവാക്കി.ഈ വര്‍ഷം ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി 14 മത്സരങ്ങളിലും കളിച്ച ഭുവിയെ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലേക്കും പരിഗണിച്ചില്ല.

പരിക്കല്ല മോശം ഫോമാണ് ഭുവിയെ തഴയാന്‍ കാരണമെന്നാണ് സൂചന. ഐപിഎല്ലിനുശേഷം ആഭ്യന്തര ക്രിക്കറ്റിലും ഭുവി കളിച്ചിട്ടില്ല.ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ കിംഗ് ഓഫ് സ്വിംഗ് ആയ ഭുവി ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന മത്സരം കളിച്ചു കഴിഞ്ഞോ എന്ന് ആരാധകര്‍ സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ നിരാശപ്പെടുത്തിയെങ്കിലും 2022ല്‍ ഇന്ത്യക്കായി 37 വിക്കറ്റ് വീഴ്ത്തിയ ഭുവി ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായിരുന്നു. എന്നിട്ടും ഭുവിയെ പിന്നീട് ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതിരുന്നതാണ് ആരാധകരെ നിരാശരാക്കിയത്.

പരമ്പര പിടിക്കാന്‍ ഇന്ത്യ, വിന്‍ഡീസിനെതിരായ രണ്ടാം ഏകദിനം നാളെ, പ്രതീക്ഷയോടെ സഞ്ജു;സാധ്യതാ ടീം

10 വര്‍ഷം നീണ്ട രാജ്യാന്തര കരിയറില്‍ ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ ബൗളറാണ് ഭുവി. 87 മത്സരങ്ങളില്‍ 90 വിക്കറ്റാണ് ഭുവി വീഴ്ത്തിയത്.91 വിക്കറ്റുള്ള യുസ്‌വേന്ദ്ര ചാഹലാണ് ഒന്നാം സ്ഥാനത്ത്.ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ ബൗളറും ഭുവിയാണ്.10 മെയ്ഡന്‍ ഓവറുകളാണ് ഭുവി എറിഞ്ഞത്.ടി20 ക്രിക്കറ്റില്‍ ഇന്ത്യക്കായി രണ്ട് തവണ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബൗളറും ഭുവിയാണ്. ഇന്ത്യക്കായി ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുല്‍ ഓവറുകള്‍ എറിഞ്ഞതും(298) ഭുവിയാണ്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…