സാംപ വന്നു, കോലി വീണു, അതും എട്ടാം തവണ; ഒപ്പം നാണക്കേടിന്‍റെ റെക്കോര്‍ഡും

By Gopala krishnanFirst Published Sep 24, 2022, 12:03 PM IST
Highlights

കോലിക്കെതിരെ സാംപക്കുള്ള മികച്ച റെക്കോര്‍ഡ് കൂടി കണക്കിലെടുത്തായിരുന്നു ഫിഞ്ചിന്‍റെ തീരുമാനം. എന്തായാലും ഫിഞ്ചിന്‍റെ തീരുമാനം തെറ്റിയില്ല. കോലിയെ ക്ലീന്‍ ബൗള്‍ഡാക്കി സാംപ ഒരിക്കല്‍ കൂടി മേധാവിത്വം നേടി. കരിയറില്‍ ഇത് എട്ടാം തവണയാണ് സാംപക്ക് മുന്നില്‍ കോലി മുട്ടുമടക്കുന്നത്.

നാഗ്‌പൂര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ട് മത്സരങ്ങളിലും  വലിയ സ്കോര്‍ നേടാനാവാതെ ആരാധകരെ നിരാശരാക്കി. ആദ്യ മത്സരത്തില്‍ രണ്ട് റണ്‍സെടുത്ത് മടങ്ങിയ കോലി ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആറ് പന്തില്‍ 11 റണ്‍സുമായി ക്രീസ് വിട്ടു.

എട്ടോവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ കെ എല്‍ രാഹുല്‍ തുടക്കത്തിലെ വീണതോടെ അതിവേഗം സ്കോര്‍ ചെയ്യാന്‍ ലക്ഷ്യമിട്ടാണ് കോലി ക്രീസിലെത്തിയത്. രണ്ട് ബൗണ്ടറികളുമായി നല്ല തുടക്കമിടുകയും ചെയ്തു. എന്നാല്‍ കോലി ക്രീസിലെത്തിയതോടെ തന്‍റെ തുരുപ്പുചീട്ടായ ആദം സാംപയെ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് പന്തേല്‍പ്പിച്ചു.

കോലിക്കെതിരെ സാംപക്കുള്ള മികച്ച റെക്കോര്‍ഡ് കൂടി കണക്കിലെടുത്തായിരുന്നു ഫിഞ്ചിന്‍റെ തീരുമാനം. എന്തായാലും ഫിഞ്ചിന്‍റെ തീരുമാനം തെറ്റിയില്ല. കോലിയെ ക്ലീന്‍ ബൗള്‍ഡാക്കി സാംപ ഒരിക്കല്‍ കൂടി മേധാവിത്വം നേടി. കരിയറില്‍ ഇത് എട്ടാം തവണയാണ് സാംപക്ക് മുന്നില്‍ കോലി മുട്ടുമടക്കുന്നത്.

എന്തുകൊണ്ട് നാഗ്‌പൂരില്‍ രോഹിത് ഓസീസിനെ പഞ്ഞിക്കിട്ടു; ഹിറ്റ്‌മാന്‍ ഹിറ്റിന്‍റെ രഹസ്യം പറഞ്ഞ് ഗാവസ്‌കര്‍

ഇതോടെ വിരാട് കോലിയെ ഏറ്റവും കൂടുതല്‍ തവണ പുറത്താക്കിയ ഓസീസ് ബൗളറെന്ന റെക്കോര്‍ഡും സാംപ സ്വന്തം പേരിലാക്കി. ഓസീസ് ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമിന്‍സിന്‍റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് നാഗ്‌പൂരില്‍ സാംപ സ്വന്തം പേരിലാക്കിയത്. 28 ഇന്നിംഗ്സിുകളില്‍ കമിന്‍സ് കോലിയെ ഏഴ് തവണ പുറത്താക്കിയിട്ടുണ്ട്. ടി20 യില്‍ മൂന്നാം തവണയാണ് കോലി സാംപക്ക് മുന്നില്‍ വീഴുന്നത്.

ലെഗ് സ്പിന്നര്‍മാര്‍ക്കെതിരെ കോലിക്ക് മോശം റെക്കോര്‍ഡാണുള്ളത്. ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദാണ് സാംപ കഴിഞ്ഞാല്‍ കോലിക്കെതിരെ മികവ് കാട്ടുന്ന മറ്റൊരു ലെഗ് സ്പിന്നര്‍ ഇംഗ്ലണ്ടിന്‍റെ ഓഫ് സ്പിന്നറായ മൊയീന്‍ അലിയും കോലിയെ തുടര്‍ച്ചയായി ഒരേരീതിയില്‍ ക്ലീന്‍ ബൗള്‍ഡാക്കിയിട്ടുണ്ട്.

'എന്ത് ചെയ്യാനാടാ ഉവ്വേ, സിക്‌സര്‍ വിളിച്ച് അംപയര്‍മാര്‍ മടുത്തു'; ഹര്‍ഷല്‍ പട്ടേലിന് വീണ്ടും ട്രോള്‍മഴ

ഇന്നലെ സാംപക്കെതിരെ തുടക്കത്തിലെ ആക്രമിച്ചു കളിക്കാന്‍ ശ്രമിച്ച കോലി ക്രീസ് വിട്ടിറങ്ങിയെങ്കിലും സാംപയുടെ തന്ത്രത്തിന് മുന്നില്‍ പിഴച്ചു.

click me!