കോലിയുടെയും പൂജാരയുടെയും ബാറ്റിംഗ് ശരാശരി ഒരുപോലെ, എന്നിട്ടും പൂജാര മാത്രം എങ്ങനെ പുറത്തായെന്ന് ആകാശ് ചോപ്ര

Published : Jun 25, 2023, 01:09 PM IST
കോലിയുടെയും പൂജാരയുടെയും ബാറ്റിംഗ് ശരാശരി ഒരുപോലെ, എന്നിട്ടും പൂജാര മാത്രം എങ്ങനെ പുറത്തായെന്ന് ആകാശ് ചോപ്ര

Synopsis

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ രോഹിത് ശര്‍മയാണ്. 18 മത്സരങ്ങളില്‍ 43 ആണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി. 16 മത്സരങ്ങള്‍ കളിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ശരാശരിയാകട്ടെ 32 ആണ്. കെ എല്‍ രാഹുലിന്‍റെത് 11 മത്സരങ്ങളില്‍ 30ഉം പൂജാരയുടേത് 28 മത്സരങ്ങളില്‍ 29.69ഉം ആണ്.

മുംബൈ: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ചേതേശ്വര്‍ പൂജാരയെ മാത്രം പുറത്താക്കിയതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഇന്ത്യന്‍ ടോപ് ഓര്‍ഡറില്‍ പൂജാരയുടെ അതേ ബാറ്റിംഗ് ശരാശരിയാണ് വിപാട് കോലിക്കുമുള്ളതെന്നും എന്നിട്ടും പൂജാര മാത്രം എങ്ങനെ പുറത്തായെന്നും ആകാശ് ചോപ്ര യുട്യൂബ് വിഡീയോയില്‍ ചോദിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ബാറ്റര്‍ രോഹിത് ശര്‍മയാണ്. 18 മത്സരങ്ങളില്‍ 43 ആണ് രോഹിത്തിന്‍റെ ബാറ്റിംഗ് ശരാശരി. 16 മത്സരങ്ങള്‍ കളിച്ച ശുഭ്മാന്‍ ഗില്ലിന്‍റെ ശരാശരിയാകട്ടെ 32 ആണ്. കെ എല്‍ രാഹുലിന്‍റെത് 11 മത്സരങ്ങളില്‍ 30ഉം പൂജാരയുടേത് 28 മത്സരങ്ങളില്‍ 29.69ഉം ആണ്. ഇക്കാലയളവില്‍ വിരാട് കോലിയുടെയും ചേതേശ്വര്‍ പൂജാരയുടെയും ബാറ്റിംഗ് ശരാശരി ഒരുപോലെയാണ്. പൂജാരയെക്കാള്‍ കോലി അധികം മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും ശരാശരി ഇരുവുടെയും ഒരുപോലെയാണ്. ഇക്കാലയളവില്‍ 20 ടെസ്റ്റ് കളിച്ച അജിങ്ക്യാ രഹാനെക്കാണ് ഏറ്റവും മോശം ബാറ്റിംഗ് ശരാശരിയുള്ളത്. 26.50 മാത്രം.

ഈ കണക്കുകള്‍ വെച്ചാണ്  പൂജാരയെ പുറത്താക്കിയതെന്നാണ് ഞാന്‍ കരുതുന്നത്. രഹാനെക്കൊപ്പം ടീമില്‍ നിന്ന് പുറത്താവുകയും പിന്നീട് കൗണ്ടിയില്‍ മികവ് തെളിയിച്ച് തിരിച്ചെത്തുകയും ചെയ്ത പൂജാരയെ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമ്പോള്‍ തന്നെ വീണ്ടും പുറത്താക്കുന്നു. രഹാനെ തിരിച്ചുവന്നതുപോലെ പൂജാര ഇനി തിരിച്ചുവരില്ലെന്ന് പറയാനാവില്ല. പക്ഷെ പ്രായം അദ്ദേഹത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

കണ്ണു തുറന്നു കാണൂ, ഇതില്‍ക്കൂടുതല്‍ ഇനി എന്തു ചെയ്യണം; സെലക്ടര്‍മാര്‍ക്ക് മറുപടിയുമായി സര്‍ഫറാസ് ഖാന്‍

വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത്, ഇഷാൻ കിഷൻ, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ഷാർദുൽ താക്കൂർ, അക്‌സർ പട്ടേൽ , മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്കട്ട്, നവ്ദീപ് സെയ്നി.

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ്, ടീമില്‍ മാറ്റം; വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്
നേരിട്ടത് 409 പന്തുകള്‍! വീഴാതെ പ്രതിരോധിച്ച് ഗ്രീവ്‌സ്-റോച്ച് സഖ്യം; ന്യൂസിലന്‍ഡിനെതിരെ വിജയതുല്യമായ സമനില