ധോണിയുടെ റെക്കോര്‍ഡിന് കനത്ത ഭീഷണി; ക്യാപ്റ്റന്‍സിയിലും രാജാവാകാന്‍ കോലി

Published : Aug 21, 2019, 02:52 PM ISTUpdated : Aug 21, 2019, 02:54 PM IST
ധോണിയുടെ റെക്കോര്‍ഡിന് കനത്ത ഭീഷണി; ക്യാപ്റ്റന്‍സിയിലും രാജാവാകാന്‍ കോലി

Synopsis

ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തും കോലി

ആന്‍റിഗ്വ: എം എസ് ധോണിയുടെ ക്യാപ്റ്റന്‍സി റെക്കോര്‍ഡിന് ഭീഷണിയായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഒരു ജയം കൂടി നേടിയാല്‍ ഇന്ത്യക്കായി കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തും കോലി. എന്നാല്‍ ധോണിയേക്കാള്‍ വളരെ കുറവ് മത്സരങ്ങളില്‍ നിന്നാണ് കോലി ഈ നേട്ടത്തിനരികിലെത്തിയിരിക്കുന്നത്. 

നായകനായി ധോണി 60 മത്സരങ്ങളില്‍ നിന്ന് 27 ജയങ്ങള്‍ നേടിയപ്പോള്‍ കോലിക്ക് വെറും 46 മത്സരങ്ങളില്‍ 26 ജയങ്ങള്‍ സ്വന്തമാക്കാനായി. ധോണിയില്‍ നിന്ന് 2014ലാണ് കോലി ക്യാപ്റ്റന്‍സി സ്വീകരിച്ചത്. കോലിക്ക് കീഴില്‍ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരെ ഇന്ത്യ പരമ്പര ജയങ്ങള്‍ നേടി. ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര ജയിച്ച് 2018ല്‍ കോലിപ്പട റെക്കോര്‍ഡിട്ടു. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി വെസ്റ്റ് ഇന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയില്‍ ധോണിയുടെ റെക്കോര്‍ഡ് മറികടക്കാന്‍ കോലിക്ക് അവസരമുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ആദ്യ ടെസ്റ്റ് ആന്‍റിഗ്വയില്‍ 22-ാം തിയതി മുതല്‍ നടക്കും. വിന്‍ഡീസിനെതിരായ ടി20, ഏകദിന പരമ്പരകള്‍ ജയിച്ചത് കോലിയുടെ ആത്മവിശ്വാസം കൂട്ടുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ആര്‍സിബി പേസര്‍ യാഷ് ദയാലിന് തിരിച്ചടി; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യമില്ല
ഇന്ത്യ-ശ്രീലങ്ക മൂന്നാം ടി20: ഇരു ടീമുകളും നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ പരിശീലനം നടത്തും