'ഞാന്‍ ആസ്വദിക്കുന്നു, നിങ്ങള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കരുത്'; ലങ്കയ്‌ക്കെതിരെ സെഞ്ചുറിക്ക് ശേഷം കോലി

By Web TeamFirst Published Jan 11, 2023, 1:27 PM IST
Highlights

ഏകദിനത്തില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ബംഗ്ലാദേശിനെതിരേയും കോലി സെഞ്ചുറി നേടിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്നതില്‍ കോലിക്കും സന്തോഷം. അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു.

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിക്കുമ്പോള്‍ വിരാട് കോലിയുടെ സെഞ്ചുറി (113) വളരെ നിര്‍ണായകമായിരുന്നു. 87 പന്തില്‍ നിന്നാണ് കോലി 113 റണ്‍സെടുത്തിരുന്നത്. ഇതില്‍ ഒരു സിക്‌സും 13 ഫോറും ഉള്‍പ്പെടുന്നു. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ 45-ാം ഏകദിന സെഞ്ചുറിയായിരുന്നിത്. അഞ്ച് സെഞ്ചുറികള്‍ കൂടി നേടിയാല്‍ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന റെക്കോര്‍ഡ് കോലിയുടെ പേരിലാവും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെയാണ് കോലി മറികടക്കുക.

ഏകദിനത്തില്‍ കോലിയുടെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ബംഗ്ലാദേശിനെതിരേയും കോലി സെഞ്ചുറി നേടിയിരുന്നു. മികച്ച ഫോമില്‍ കളിക്കുന്നതില്‍ കോലിക്കും സന്തോഷം. അദ്ദേഹം ഇക്കാര്യം പങ്കുവെക്കുകയും ചെയ്തു. മത്സരശേഷം കോലി പറഞ്ഞതിങ്ങനെ...  ''എന്റെ തയ്യാറെടുപ്പുകളും പദ്ധതികളും പഴയത് പോലെയാണ്. അതിനൊരു വ്യത്യാസവും വന്നിട്ടില്ല. ഞാന്‍ നന്നായി തന്നെ ബാറ്റ് ചെയ്യുന്നുണ്ട്. 25-30 റണ്‍സ് കൂടുതല്‍ വേണമെന്ന് എനിക്കും തോന്നിയിരുന്നു. പിച്ചിലെ സാഹചര്യങ്ങള്‍ നന്നായി മനസിലാക്കാന്‍ സാധിച്ചു. പികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനാണ് ശ്രമിച്ചത്. നിരാശയോടെ ഇരുന്നാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയില്ല. പുറത്തുനിന്നുള്ളവര്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കാന്‍ ശ്രദ്ധിക്കണം. പേടിയില്ലാതെ കളിക്കാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എല്ലാ മത്സരങ്ങളിലും ഒരേ ലക്ഷ്യത്തോടെയാണ് കളിച്ചത്. അങ്ങനെ കളിക്കാനാവുന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എല്ലാകാലത്തും ഞാന്‍ ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാവില്ല. ഉണ്ടാവുന്ന സമയത്തോളം ഞാന്‍ ആസ്വദിക്കും.'' കോലി മത്സരശേഷം പറഞ്ഞു.

ആദ്യ ഏകദിനത്തില്‍ 67 റണ്‍സ് ജയമാണ് ഇന്ത്യ നേടിയത്. ഗുവാഹത്തിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് കോലിയെ കൂടാതെ രോഹിത് ശര്‍മ (83), ശുഭ്മാന്‍ ഗില്‍ (70) എന്നിവരുടെ ഇന്നിംഗ്‌സും തുണയായി. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനാണ് സാധിച്ചത്. ദശുന്‍ ഷനക (108) സെഞ്ചുറിയുമായി പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. ഉമ്രാന്‍ മാലിക്ക് ഇന്ത്യക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഉമ്രാന്‍ മാലിക്ക് എറിഞ്ഞത് വേഗമേറിയ പന്തോ?, ആശയക്കുഴപ്പം തുടരുന്നു; റെക്കോര്‍ഡ് നഷ്ടമായേക്കും

click me!