'സച്ചിന്‍ എക്കാലത്തും സച്ചിന്‍ തന്നെയായിരിക്കും'; ചരിത്രനേട്ടങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി വിരാട് കോലി

Published : Sep 28, 2026, 02:21 PM IST
Virar Kohli and Sachin Tendulkar

Synopsis

വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിൽ സച്ചിന്റെ റെക്കോർഡുകൾ തകർത്ത് വിരാട് കോലി ചരിത്രനേട്ടം സ്വന്തമാക്കി. എന്നാൽ സച്ചിൻ എക്കാലത്തും സച്ചിൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ സ്വാധീനം നമ്പറുകൾക്കപ്പുറത്താണെന്നുമാണ് കോലി പ്രതികരിച്ചത്.

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയും ഏകദിന ക്രിക്കറ്റില്‍ 15,000 റണ്‍സ് എന്ന ചരിത്രനേട്ടവും സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം വിരാട് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കറുമായുള്ള താരതമ്യങ്ങളെക്കുറിച്ചും റെക്കോര്‍ഡുകളെക്കുറിച്ചും സംസാരിക്കവെ, സച്ചിന്‍ എക്കാലത്തും തനിക്ക് സച്ചിന്‍ തന്നെയാണെന്നും അദ്ദേഹത്തിന്റെ ലെഗസി നമ്പറുകള്‍ക്കപ്പുറത്താണെന്നും കോലി വ്യക്തമാക്കി.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പുറത്താകാതെ 88 പന്തുകളില്‍ നിന്ന് 139 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഈ പ്രകടനത്തോടെ ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 15,000 റണ്‍സ് തികയ്ക്കുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡും, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഏകദിന റണ്‍സ് നേടുന്ന താരമെന്ന നേട്ടവും കോലി സ്വന്തം പേരിലാക്കിയിരുന്നു. കരിയറിലെ 86-ാമത് അന്താരാഷ്ട്ര സെഞ്ച്വറിയാണ് താരം ഇതിലൂടെ കുറിച്ചത്.

സച്ചിനുമായുള്ള താരതമ്യങ്ങളെക്കുറിച്ച് കോലി പറഞ്ഞതിങ്ങനെ... 'എന്നെ സംബന്ധിച്ച് സച്ചിന്‍ എക്കാലത്തും സച്ചിന്‍ തന്നെയാണ്. എന്റെ ആദ്യ ക്യാപ്റ്റന്‍ എന്ന നിലയില്‍ എം എസ്. ധോണിയും എക്കാലത്തും ധോണി തന്നെയായിരിക്കും. ഉള്ളില്‍ ആ കാര്യങ്ങള്‍ക്ക് ഒരിക്കലും മാറ്റം വരില്ല. താനൊരു വലിയ നേട്ടങ്ങള്‍ കൈവരിച്ച വലിയ ആളാണെന്ന ചിന്ത എനിക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.' കോലി പറഞ്ഞു. താന്‍ ഒരിക്കലും മറ്റുള്ളവരേക്കാള്‍ മികച്ചവനാണെന്ന് സ്വയം കരുതിയിട്ടില്ലെന്നും, ക്രിക്കറ്റിനായി കഠിനാധ്വാനം ചെയ്യാനും ശരിയായ കാര്യങ്ങള്‍ ചെയ്യാനുമാണ് താന്‍ എപ്പോഴും ശ്രമിക്കാറുള്ളതെന്നും കോലി പറഞ്ഞു.

സച്ചിന്‍ ക്രിക്കറ്റ് ഗെയിമില്‍ വരുത്തിയ വിപ്ലവവും അദ്ദേഹം ജനങ്ങളുടെ മനസ്സില്‍ ഉണ്ടാക്കിയ സ്വാധീനവും നമ്പറുകള്‍ക്കും താരതമ്യങ്ങള്‍ക്കും അതീതമാണെന്നും കോലി കൂട്ടിച്ചേര്‍ത്തു. 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് മികച്ച ഫോമിലാണ് കോലി ഇപ്പോള്‍ കളിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍ (55) നേടിയ താരമെന്ന റെക്കോര്‍ഡും നിലവില്‍ കോലിയുടെ പേരിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

എലൈറ്റ് ബൗള‍ർ ബെഞ്ചില്‍! സിറാജിനെ പുറത്തിരുത്തുന്നതിന് എന്ത് ന്യായമാണുള്ളത്?
'യുവതാരങ്ങള്‍ വിരാട് കോലിയെ കണ്ടുപഠിക്കണം'; പ്രശംസയുമായി മുഹമ്മദ് കൈഫ്