
മുംബൈ: രണ്ട് മാസത്തെ വിശ്രമത്തിനുശേഷം ഏഷ്യാ കപ്പിലൂടെ വിരാട് കോലി വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളിലെ നിരാശാജനകമായ പ്രകടനത്തിനുശേഷമാണ് കോലി വിശ്രമം എടുത്തത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന, ടി20 പരമ്പരകളില്‍ നിന്നും സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും വിശ്രമം എടുത്ത കോലി ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയായിരിക്കും മടങ്ങിയെത്തുക. കോലിയുടെ കരിയറിലെ നൂറാം ടി20 മത്സരം കൂടിയാണിത്.
മൂന്ന് വര്‍ഷത്തോളമായി രാജ്യാന്തര ക്രിക്കറ്റില്‍ സെഞ്ചുറി നേടിയിട്ടില്ലെങ്കിലും സമീപകാലത്ത് മോശം ഫോമിലാണെങ്കിലും ഏഷ്യാ കപ്പില്‍ ഇന്ത്യയെ നേരിടാനിറങ്ങുമ്പോള്‍ പാക്കിസ്ഥാന്‍ ഏറ്റവുമധികം ഭയക്കുന്ന താരം വിരാട് കോലിയായിരിക്കും. കാരണം, പാക്കിസ്ഥാനെതിരായ കോലിയുടെ അനുപമമായ റെക്കോര്‍ഡുകള്‍ തന്നെയാണ്.
ധവാനെ നിര്‍ത്തിയങ്ങ് അപമാനിക്കുന്നു,സിംബാബ്‌വെ പര്യടനത്തില്‍ രാഹുലിനെ നായകനാക്കിയതിനെതിരെ ആരാധകര്‍
ടി20 ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഉയര്‍ന്ന ബാറ്റിംഗ് ശരാശരിയുള്ള ബാറ്റര്‍ ഇപ്പോഴും വിരാട് കോലിയാണ്. 77.57 ആണ് പാക്കിസ്ഥാനെതിരെ ടി20യില്‍ കോലിയുടെ ബാറ്റിംഗ് ശരാശശി. ഇതിന് പുറമെ ഏഷ്യാ കപ്പില്‍ കോലിയുടെ റെക്കോര്‍ഡും പാക്കിസ്ഥാനെ ഭയപ്പെടുത്തുന്നതാണ്.
2010ല്‍ ഏഷ്യാ കപ്പില്‍ അരങ്ങേറിയ കോലി 2012, 2014, 2016 ടൂര്‍ണമെന്‍റുകളിലായി 16 മത്സരങ്ങളില്‍ കളിച്ചു. 14 ഇന്നിംഗ്സുകളില്‍ 766 റണ്‍സ് അടിച്ചുകൂട്ടിയ കോലിയുടെ ബാറ്റിംഗ് ശരാശരി 63.83 ആണ്. ഇതില്‍ മൂന്ന് സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
'ഇവനിത് എവിടുന്ന് വരുന്നെടാ?' കെ എല്‍ രാഹുല്‍ വരുമ്പോള്‍ സഞ്ജു സാംസണ് ആധി! അവസരം കിട്ടിയാല്‍ ഭാഗ്യം
2012ല്‍ ഏകദിന ഫോര്‍മാറ്റില്‍ നടന്ന ടൂര്‍ണമെന്‍റില്‍ പാക്കിസ്ഥാനെതിരെ 183 റണ്‍സടിച്ച കോലിയുടെ ഇന്നിംഗ്സ് ഇപ്പോഴും പാക് ആരാധകരുടെ പേടി സ്വപ്നമാണ്. ഏഷ്യാ കപ്പില്‍ ട20 ഫോര്‍മാറ്റില്‍ കളിച്ച അഞ്ച് മത്സരങ്ങളില്‍ 76.50 ശരാശരിയില്‍ 153 റണ്‍സാണ് കോലിയുടെ നേട്ടം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ പത്തു വിക്കറ്റ് തോല്‍വി വഴങ്ങിയെങ്കിലും കോലിയായിരുന്നു മത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്കോറര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!