'അവർക്കെതിരെ കളിക്കുമ്പോൾ എനിക്ക് ആവേശം കൂടും'; ഐപിഎല്ലിലെ പ്രിയപ്പെട്ട എതിരാളികളെ പറഞ്ഞ് കോലി

Published : May 03, 2025, 05:49 PM IST
'അവർക്കെതിരെ കളിക്കുമ്പോൾ എനിക്ക് ആവേശം കൂടും'; ഐപിഎല്ലിലെ പ്രിയപ്പെട്ട എതിരാളികളെ പറഞ്ഞ് കോലി

Synopsis

ചില നിമിഷങ്ങളില്‍ താരങ്ങളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന കോലിയും ഐപിഎല്ലിലെ സ്ഥിരം കാഴ്ചയാണ്

ഐപിഎല്ലിന്റെ ചരിത്രം പരിശോധിച്ചാല്‍ 18 വര്‍ഷം ഒരുടീമിനായി മാത്രം കളിച്ച ഓരേയൊരു താരമെയുള്ളു. അത് വിരാട് കോലിയാണ്. യുവതാരത്തില്‍ തുടങ്ങി ഇതിഹാസമായാണ് കോലി ഇന്ന് നിലകൊള്ളുന്നത്. കളത്തില്‍ പലപ്പോഴും കോലിയുടെ ശൈലി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്, ചില നിമിഷങ്ങളില്‍ താരങ്ങളുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന കോലിയും ഐപിഎല്ലിലെ സ്ഥിരം കാഴ്ചയാണ്.

എന്നാല്‍, 18 വ‍ര്‍ഷത്തെ ഐപിഎല്‍ കരിയറില്‍ ഏറ്റവുമധികം ആവേശകരവും തീവ്രവുമായ മത്സരങ്ങള്‍ ഏത് ടീമുമായി ഏറ്റുമുട്ടിയപ്പോഴാണ് സംഭവിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് കോലിയിപ്പോള്‍. ജിയോ ഹോട്ട്സ്റ്റാറിലെ 18 കോളിങ് 18 എന്ന പരിപാടിയിലാണ് കോലി വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

"ഏറ്റവും തീവ്രമായ മത്സരങ്ങള്‍ ബെംഗളൂരുവില്‍ ഞങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത് ചെന്നൈ സൂപ്പ‍ര്‍ കിങ്സിനെതിരെയാണ്. ചെന്നൈയിലാണെങ്കില്‍ ചെന്നൈയുടെ ആരാധകര്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുക. അതൊരു മഞ്ഞക്കടലാണെന്ന് പറയേണ്ടി വരും. പക്ഷേ ചെന്നൈയെ ബെംഗളൂരുവില്‍ നേരിടുന്നതും അത്ര എളുപ്പമുള്ള ഒന്നല്ല. കാരണം, നിരവധി ചെന്നൈ ആരാധകര്‍ ബെംഗളൂരുവിലേക്ക് എത്തും," കോലി പറഞ്ഞു.

"ചെറിയ എണ്ണത്തിലല്ല, വലിയ സംഖ്യയിലാണ് ചെന്നൈ ആരാധക‍ര്‍ ബെംഗളൂരുവിലെത്തുന്നത്. നേരത്തെ തന്നെ അവ‍ര്‍ ടിക്കറ്റ് സ്വന്തമാക്കുകയും സ്റ്റേഡിയത്തിന്റെ ഒരുഭാഗം തന്നെ കയ്യടക്കുകയും ചെയ്യും. അതുകൊണ്ട് സ്റ്റേഡിയത്തിനുള്ളില്‍ തന്നെ വളരെ ആവേശകരമായ അന്തരീക്ഷമാണ് ഉണ്ടാകാറുള്ളത്. ഇക്കാരണത്താല്‍ തന്നെ മത്സരവും പിരിമുറുക്കം നിറഞ്ഞതാകും. ചെന്നൈക്കെതിരായ മത്സരങ്ങളിലെ ബെംഗളൂരുവിലെ അന്തരീക്ഷം എന്ന വളരെയധികം ആവേശത്തിലാഴ്ത്താറുണ്ട്," കോലി കൂട്ടിച്ചേര്‍ത്തു.

ഇന്ന് ചെന്നൈ-ബെംഗളൂരു മത്സരം നടക്കാനിരിക്കുകയാണ്. മത്സരത്തിന് മഴഭീഷണിയുണ്ട്. എങ്കിലും ധോണിയും കോലിയും ഒരിക്കല്‍ക്കൂടി നേർക്കുനേർ വരുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. ഇനി ഒരു സീസണില്‍ക്കൂടി ധോണി ഐപിഎല്‍ കളിക്കുമോയെന്നതില്‍ സ്ഥിരീകരണമില്ലാത്തത്തിനാല്‍ തന്നെയാണിത്.

നിലവില്‍ 10 കളികളില്‍ നിന്ന് ഏഴ് ജയവുമായി ബെംഗളൂരു പോയിന്റ് പട്ടികയില്‍ ആദ്യ നാലില്‍ തന്നെയുണ്ട്. എന്നാല്‍, ചെന്നൈ ഇതിനോടകം തന്നെ ടൂർണമെന്റില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു. കളിച്ച പത്തില്‍ രണ്ട് കളി മാത്രമാണ് ജയിക്കാനായത്.
 

PREV
Read more Articles on
click me!

Recommended Stories

ആഷസ്: ഹേസല്‍വുഡിന് പരമ്പര നഷ്ടമാകും; പാറ്റ് കമ്മിന്‍സ് തിരിച്ചെത്തി
സൂര്യക്ക് ടി20യില്‍ 9000 റണ്‍സ് തികയ്ക്കാന്‍ അവസരം; സഞ്ജുവിനേയും കാത്ത് മറ്റൊരു നാഴികക്കല്ല്