രഞ്ജി ട്രോഫി: വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

Published : Jan 30, 2025, 06:17 PM IST
രഞ്ജി ട്രോഫി: വിരാട് കോലിയുടെ കളി കാണാന്‍ ഇടിച്ചുകയറി ആരാധകര്‍, ലാത്തി വീശി പോലീസ്; നിരവധിപേര്‍ക്ക് പരിക്ക്

Synopsis

രഞ്ജി ട്രോഫിയിലേക്ക് കോലി തിരിച്ചെത്തിയ മത്സരം കാണാൻ 15000ത്തിലധികം ആരാധകർ സ്റ്റേഡിയത്തിലെത്തി.

ദില്ലി: രഞ്ജി ട്രോഫി ക്രിക്കറ്റിലേക്കുള്ള വിരാട് കോലിയുടെ 13 വര്‍ഷത്തിനുശേഷമുള്ള മടങ്ങിവരവ് കാണാന്‍ സ്റ്റേഡിയത്തിലെത്തിയത് 15000ല്‍പരം കാണികള്‍. മത്സരം കാണാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സൗജന്യപ്രവേശനം അനുവദിച്ചതോടെ രാവിലെ മുതല്‍ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്കായിരുന്നു. കാണികളെ പ്രവേശിപ്പിച്ച ഗൗതം ഗംഭീര്‍ സ്റ്റാന്‍ഡ് കളി തുടങ്ങും മുമ്പെ നിറഞ്ഞു കവിഞ്ഞു. ഇതിനുശേഷവും മത്സര കാണാനായി ആയിരക്കണക്കിനാരാധകര്‍ സ്റ്റേ‍ഡിയത്തിന് പുറത്ത് തടിച്ചുകൂടി സ്റ്റേഡിയത്തില്‍ പ്രവേശിക്കാനായി തിക്കും തിരക്കും കൂട്ടിയതോടെ ആരാധകരെ നിയന്ത്രിക്കാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു.

പോലീസിന്‍റെ ലാത്തിവീശലില്‍ നിരവധി ആരാധകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്റ്റേഡിയത്തിലെ പതിനാറാം ഗേറ്റിന് മുമ്പിലായിരുന്നു ആദ്യം ആരാധകരുടെ ഉന്തും തള്ളുമുണ്ടായത്. ഇതിനിടെ ചില ആരാധകര്‍ നിലത്തുവീഴുകയും ഇവര്‍ക്ക് മുകളിലൂടെ മറ്റ് ആരാധകര്‍ കടന്നുപോകാന്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ലാത്തിവീശിയത്. പരിക്കേറ്റ ആരാധകര്‍ക്ക് ചികിത്സ നല്‍കുമെന്ന് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ലാത്തിവീശലില്‍ പ്രതിഷേധിച്ച് സമീപത്തുണ്ടായിരുന്ന പോലീസ് ബൈക്ക് ആരാധകര്‍ നശിപ്പിക്കുകയും ചെയ്തു. പതിനാറാം ഗേറ്റിന് മുന്നില്‍ നിരവധി ആരാധകരുടെ ഷൂസുകളും ചെരുപ്പുകളും ചിതറിക്കിടക്കുന്നതും കാണാമായിരുന്നു.

രഞ്ജി ട്രോഫി: സല്‍മാന്‍ നിസാറിന് സെഞ്ചുറി, ബിഹാറിനെതിരെ തിരിച്ചടിച്ച് കേരളം; ഭേദപ്പെട്ട സ്കോറിലേക്ക്

 ഡല്‍ഹി മെട്രോ റെയില്‍വെ സ്റ്റേഷന് തൊട്ടടുത്തുള്ള 16-17 ഗേറ്റുകളുള്‍പ്പെടെ സ്റ്റേഡിയത്തിലെ മൂന്ന് ഗേറ്റുകളിലൂടെ കാണികളെ പ്രവേശിപ്പിക്കാനായിരുന്നു ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ആദ്യം തീരുമാനിച്ചിരുന്നത്. ആരാധകരുടെ അഭൂതപൂര്‍വമായ തിരക്ക് കണ്ട് ഒടുവില്‍ ഒരു ഗേറ്റ് കൂടി ആരാധകര്‍ക്കായി തുറന്നുകൊടുക്കാന്‍ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ നിര്‍ബന്ധിതരായി. രാവിലെ ആരാധകരെ പ്രവേശിപ്പിക്കാനായി ഗേറ്റ് തുറന്നതോടെ സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ ഇരച്ചുകയറാൻ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും ഒടുവില്‍ പോലീസിന്‍റെ ലാത്തിവീശലിലും കലാശിച്ചത്.

എന്നാല്‍ മത്സരം തുടങ്ങി ഡല്‍ഹി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തുവെന്ന് അറിഞ്ഞതോടെ വിരാട് കോലിയുടെ ബാറ്റിംഗ് കാണാനാവില്ലെന്ന തിരിച്ചറവില് കുറെ ആരാധകര്‍ തിരിച്ചുപോവുകയും ചെയ്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റെയില്‍വേസ് 241 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മറുപടി ബാറ്റിംഗ് തുടങ്ങിയ ഡല്‍ഹി ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്. സനത് സങ്‌വാനും യാഷ് ദുള്ളുമാണ് ക്രീസില്‍. നാലാമനായാണ് കോലി ബാറ്റിംഗിനിറങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ്: എന്തുകൊണ്ട് അഭിഷേക് വിമർശനങ്ങള്‍ അർഹിക്കുന്നില്ല?
ടി20 ലോകകപ്പില്‍ മൈറ്റിയാകാനാകാതെ ഓസ്ട്രേലിയ; പത്ത് എഡിഷനില്‍ ഫൈനലിലെത്തിയത് രണ്ട് തവണ മാത്രം