'ആ നിതിൻ മേനോന്‍ ഞാനല്ലന്നേ'; ആക്രമണം കടുത്തതോടെ 'പെട്ടു', സഹിക്കാനാവാതെ ഒടുവില്‍ പ്രതികരണം

Published : Feb 19, 2023, 01:28 PM IST
'ആ നിതിൻ മേനോന്‍ ഞാനല്ലന്നേ'; ആക്രമണം കടുത്തതോടെ 'പെട്ടു', സഹിക്കാനാവാതെ ഒടുവില്‍ പ്രതികരണം

Synopsis

44 റണ്‍സെടുത്ത് നില്‍ക്കെയാണ് മാത്യു കുനെമാനിന്‍റെ പന്തില്‍ കോലിയെ അമ്പയര്‍ നിതിന്‍ മേനന്‍ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്. അമ്പയറുടെ തീരുമാനം കോലി ഡിആര്‍എസിലൂടെ ഉടന്‍ തന്നെ റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയമാണ് കൊള്ളുന്നതെന്ന് വ്യക്തമായി.

ദില്ലി: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരായ ദില്ലി ക്രിക്കറ്റ് ടെസ്റ്റില്‍ വിരാട് കോലിയുടെ പുറത്താകലിലിലെ വിവാദം കത്തുകയാണ്.  44 റണ്‍സെടുത്ത് നില്‍ക്കെയാണ് മാത്യു കുനെമാനിന്‍റെ പന്തില്‍ കോലിയെ അമ്പയര്‍ നിതിന്‍ മേനന്‍ എല്‍ബിഡബ്ല്യു ഔട്ട് വിധിച്ചത്. അമ്പയറുടെ തീരുമാനം കോലി ഡിആര്‍എസിലൂടെ ഉടന്‍ തന്നെ റിവ്യു ചെയ്തു. റീപ്ലേകളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേസമയമാണ് കൊള്ളുന്നതെന്ന് വ്യക്തമായി.

എങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിന് സംശയത്തിന്‍റെ ആനുകൂല്യം നല്‍കിയ തേര്‍ഡ് അമ്പയര്‍ റിച്ചാര്‍‍ഡ് ഇല്ലിങ്‌വര്‍ത്ത് ബോള്‍ ട്രാക്കിംഗ് എടുക്കാന്‍ നിര്‍ദേശിച്ചു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന്‍റെ വശത്ത് തട്ടുമെന്നാണ് കാണിച്ചതെങ്കിലും ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ഔട്ട് ആയതിനാല്‍ തേര്‍ഡ് അമ്പയര്‍ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം ശരിവെച്ച് കോലിയെ ഔട്ട് വിളിച്ചു.

കടുത്ത വിമര്‍ശനമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ ഇതിനെതിരെ ഉയര്‍ത്തുന്നത്. അമ്പയര്‍ നിതിൻ മേനോനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരുപാട് പേര്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനിടെയില്‍ 'പെട്ട് പോയത്' മറ്റൊരു നിതിൻ മേനോനാണ്. തന്‍റെ പോസ്റ്റുകള്‍ താഴെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ അദ്ദേഹത്തിന് പ്രതികരിക്കേണ്ടിയും വന്നു. കോലിയെ ഔട്ട് വിധിച്ച അമ്പയര്‍ നിതിൻ മേനോന്‍ താനല്ലെന്നും തന്‍റെ പോസ്റ്റ് താഴെയുള്ള അധിക്ഷേപ കമന്‍റുകള്‍ നിറച്ചിട്ട് കാര്യമില്ലെന്നുമാണ് യുവാവ് പ്രതികരിച്ചത്. 

നിയമം ഇങ്ങനെ

എല്‍ബിഡബ്ല്യു തീരുമാനങ്ങളില്‍ പന്ത് ബാറ്റിലും പാഡിലും ഒരേയസമയം കൊണ്ടാല്‍ എന്തായിരിക്കണം അമ്പയറുടെ തീരുമാനം എന്ന് എംസിസി നിയമങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. എംസിസി ക്രിക്കറ്റ് നിയമങ്ങളിലെ ലോ 36.2.2 ല്‍ പറയുന്നത് പന്ത് ബാറ്റിലും പാഡിലും ഒരേസമയം കൊള്ളുകയാണെങ്കില്‍ പന്ത് ആദ്യം ബാറ്റില്‍ കൊണ്ടതായി കണക്കാക്കണമെന്നാണ്. എന്നാല്‍ കോലിയുടെ കാര്യത്തില്‍ മൂന്നാം അമ്പയര്‍ ഇത് പരിഗണിച്ചില്ല.

'നിന്നോട് ഞാൻ ചായ ചോദിച്ചോ കുഞ്ഞിരാമാ'; സീരിയസ് ചര്‍ച്ചക്കിടെ ഫുഡ് തയാറെന്ന് സ്റ്റാഫ്, കോലിയുടെ പ്രതികരണം വൈറൽ

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല