Asianet News MalayalamAsianet News Malayalam

ശ്രീലങ്കയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ സഞ്ജു നയിക്കട്ടെ; ക്യാപ്റ്റനെ തിരഞ്ഞെടുത്ത് മുന്‍ പാക് താരം

അഞ്ച് ടി20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതിനോടകം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിരവധി പേരുള്‍ ഉയര്‍ന്നുകഴിഞ്ഞു.
 

Former Pakistan spinner selects sanju samson as captain for Sri Lanka tour
Author
Karachi, First Published May 29, 2021, 5:22 PM IST

കറാച്ചി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രിത് ബുമ്ര തുടങ്ങിയവര്‍ ഇംഗ്ലണ്ട് പര്യടനത്തിന് പോകുന്നതിനാല്‍ ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ മിക്കവരും യുവാക്കളായിരിക്കും. ടീം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രാഹുല്‍ ദ്രാവിഡായിരിക്കും ഇന്ത്യയുടെ പരിശീലകനെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു.

മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാകമെന്നാണ് പറയപ്പെടുന്നത്. അഞ്ച് ടി20യും മൂന്ന് ഏകദിനവുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ഇതിനോടകം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് നിരവധി പേരുള്‍ ഉയര്‍ന്നുകഴിഞ്ഞു. ഹാര്‍ദിക് പാണ്ഡ്യ, ശിഖര്‍ ധവാന്‍ എന്നിവരുടെ പേരുകളാണ് പറഞ്ഞു കേള്‍ക്കുന്നത് പരിക്ക് മാറുകയാണെങ്കില്‍ ശ്രേയസ് അയ്യരേയും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കും.

ഇതിനിടെ ടീമിന്റെ ക്യാപ്റ്റന്‍ ആരായിരിക്കണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം ഡാനിഷ് കനേരിയ. സഞ്ജു ഇന്ത്യയെ നയിക്കണമെന്നാണ് കനേരിയ പറയുന്നത്. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു മുന്‍ ലെഗ് സ്പിന്നര്‍. കനേരിയക്ക് ഇക്കാര്യം പറയാന്‍ കാരണവുമുണ്ട്. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''ഭാവിയിലേക്ക് ഒരു ടീമിനെ ഒരുക്കാനുള്ള അവസരമാണിത്. ആരെ ക്യാപ്റ്റനാക്കണമെന്നുള്ള കാര്യത്തില്‍ ഇന്ത്യക്ക് രണ്ട് വഴികളുണ്ട്. ഒന്ന് ഭാവി മുന്നില്‍കണ്ട് സഞ്ജുവിനെ ക്യാപ്റ്റനാക്കുക. മറ്റൊന്ന് പരിചയസമ്പത്തിന്റെ പുറത്ത് ധവാനെ ക്യാപ്റ്റനാക്കുക. എന്നോട് ചോദിച്ചാല്‍ ഞാന്‍ സഞ്ജുവിന്റെ പേരാണ് നിര്‍ദേശിക്കുക.

സഞ്ജുവിനെ ക്യാപ്റ്റനാക്കാനുള്ള നീക്കം ഭാവിയിലേക്കൊരു കരുതല്‍ എന്ന നിലയില്‍ കണ്ടാല്‍ മതി.  രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച സഞ്ജുവിന് ക്യാപ്റ്റനാവാനുള്ള കഴിവുണ്ട്. അവനാണ് അവസരം നല്‍കേണ്ടത്. എന്റ അഭിപ്രായം ഇങ്ങനെയാണെങ്കില്‍ പോലും ധവാന്‍ തന്നെയാണ് നറുക്ക് വീഴുക. സഞ്ജു, ഹാര്‍ദിക്, പൃഥ്വി ഷാ എന്നിവര്‍ ടീമില്‍ ഉണ്ടായിരക്കാനെ തരമുള്ളൂ. എന്നാല്‍ എന്റെ അഭിപ്രായത്തില്‍ കോലി സ്ഥാനമൊഴിയുമ്പോഴേക്ക് ആ സ്ഥാനത്തേക്ക് ഇപ്പോള്‍ തന്നെ ഒരാളെ കണ്ടെത്തമെന്നാണ്.'' കനേരിയ പറഞ്ഞുനിര്‍ത്തി.

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടും സ്ഥാനമുറപ്പിക്കാന്‍ കഴിയാത്ത താരമാണ് സഞ്ജു. എന്നാല്‍ പാതിവഴിയില്‍ നിര്‍ത്തിവച്ച ഐപിഎല്ലില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജുവിന്‍റേത്. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ അഞ്ചാമതാണ് സഞ്ജു.

Follow Us:
Download App:
  • android
  • ios