ഇതാര് ഇന്ത്യൻ ഹെഡോ....18 ഫോറും മൂന്ന് സിക്സുമായി നിറഞ്ഞാടി വിശ്വരാജ് ജഡേജ, 165 നോട്ടൗട്ട്, ഇനി കളി ഫൈനലിൽ

Published : Jan 17, 2026, 10:40 AM IST
Vishvaraj jadeja

Synopsis

വിജയ് ഹസാരെ ട്രോഫി രണ്ടാം സെമിഫൈനലിൽ പഞ്ചാബിനെ ഒമ്പത് വിക്കറ്റിന് തകർത്ത് സൗരാഷ്ട്ര ഫൈനലിൽ പ്രവേശിച്ചു. ഓപ്പണർ വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറിയുടെ മികവിൽ 292 റൺസ് വിജയലക്ഷ്യം സൗരാഷ്ട്ര അനായാസം മറികടന്നു.

മുംബൈ: വിജയ് ഹസാരെ ട്രോഫി രണ്ടാം സെമിഫൈനലിൽ പഞ്ചാബിനെതിരെ ഒമ്പത് വിക്കറ്റിന്റെ ആധിപത്യ ജയത്തോടെ സൗരാഷ്ട്ര ഫൈനലിൽ. ഓപ്പണർ വിശ്വരാജ് ജഡേജയുടെ അപരാജിത സെഞ്ച്വറിയുടെ പിൻബലത്തിലാണ് സൗരാഷ്ട്രവിജയം നേടിയത്. ജനുവരി 18 ന് വിദർഭയാണ് ഫൈനലിലെ എതിരാളികൾ. 292 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്ര 39.3 ഓവറിൽ ലക്ഷ്യം പൂർത്തിയാക്കി. 127 പന്തിൽ നിന്ന് 165 റൺസുമായി പുറത്താകാതെ നിന്ന ജഡേജ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 18 ഫോറുകളും മൂന്ന് സിക്സറുകളും ഉൾപ്പെടുന്ന ഇന്നിംഗ്സായിരുന്നു താരത്തിന്റേത്. മറുവശത്ത് ക്യാപ്റ്റൻ ഹാർവിക് ദേശായി 63 പന്തിൽ നിന്ന് 9 ബൗണ്ടറികളടക്കം 64 റൺസ് നേടി. പഞ്ചാബിനെതിരെ 172 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് ഓപ്പണിംഗ് ജോഡി പടുത്തുയർത്തിയത്. ദേശായി പുറത്തായതിനു ശേഷം, പ്രേരക് മങ്കാദ് 49 പന്തിൽ നിന്ന് ഏഴ് ഫോറുകൾ ഉൾപ്പെടെ 52 റൺസ് നേടി പുറത്താകാതെ നിന്നു. നേരത്തെ, ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 291 റൺസ് നേടി. അൻമോൽപ്രീത് സിംഗിന്റെയും പ്രഭ്‌സിമ്രാൻ സിംഗിന്റെയും മികച്ച പ്രകടനമാണ് നല്ല ടോട്ടലിലേക്കെത്തിച്ചത്.

പ്രഭ്‌സിമ്രാനും ഹർണൂർ സിങ്ങും ചേർന്ന് 60 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടുയർത്തി. 105 പന്തിൽ നിന്ന് ഒമ്പത് ഫോറും ഒരു സിക്സും സഹിതം 100 റൺസ് നേടിയ അൻമോൾപ്രീത് ഇന്നിംഗ്സിന് അടിത്തറയിട്ടു. പ്രഭ്സിമ്രാൻ 87 റൺസ് നേടി. രമൻദീപ് സിംഗ് 38 പന്തിൽ നിന്ന് 42 റൺസ് നേടി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

285 പന്തെറിഞ്ഞിട്ട് കിട്ടിയത് മൂന്ന് വിക്കറ്റ് മാത്രം! ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിങ് ദുർബലമോ?
'ബ്രെയിൻ ട്യൂമറാണെന്ന് കരുതി, കാശില്ലാത്തത് കൊണ്ട് ആശുപത്രിയിൽ പോയില്ല, പകരം ക്രിക്കറ്റ് ഉപേക്ഷിച്ചു', ഇന്ന് കേരള സ്ട്രൈക്കേർസിൽ: അഖിൽ മാരാർ