
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച ക്യാപ്റ്റന്മാരുടെ പട്ടികയില്‍ എം എസ് ധോണിയും സൗരവ് ഗാംഗുലിയും ഉണ്ടാകുമെന്നതില്‍ സംശയമൊന്നുമില്ല. ഇരുവരും മികച്ച ക്യാപ്റ്റന്മാര്‍ ആണെന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടങ്ങളും സമ്മാനിച്ച് ധോണിക്ക് മറ്റുള്ളവരേക്കാള്‍ മുന്‍തൂക്കമുണ്ടെന്നുള്ളത് പലരും സമ്മതിച്ചതാണ്. എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ പറയുന്നത് മറ്റൊന്നാണ്.
ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയാണെന്നാണ് ജാഫര്‍ പറയുന്നത്. ഉദാഹരണ സഹിതമാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ജാഫര്‍ തുടര്‍ന്നു... ''കൊഴ വിവാദത്തെ തുടര്‍ന്ന് തകര്‍ന്നിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെയാണ് ഗാംഗുലിയുടെ കൈകളില്‍ എല്‍പ്പിക്കുന്നത്. അദ്ദേഹത്തിന് എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമായിരുന്നു. 2000 ശേഷമുള്ള ഇന്ത്യന്‍ ടീമിനെ ഒരുക്കിയത് ഗാംഗുലിയാണ്.
ഹര്‍ഭജന്‍ സിംഗ്, സഹീര്‍ ഖാന്‍, വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ് എന്നിങ്ങനെ യുവതാരങ്ങളുടെ നിര തന്നെ ഗാംഗുലിക്ക് കീഴില്‍ വളര്‍ന്നുവന്നു. ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാളായ സെവാഗിനെ ഓപ്പണാക്കിയെടുത്തത് ഗാംഗുലിയാണ്. നാട്ടില്‍ മാത്രം എതിരാളികള്‍ ഭയപ്പെട്ടിരുന്ന ഇന്ത്യയെ വിദേശത്തും ഭയക്കേണ്ട ടീമായി മാറ്റിയതും ഗാംഗുലിയാണ്.'' ജാഫര്‍ പറഞ്ഞു.
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്യാപ്റ്റനായിരിക്കെയാണ് ജാഫര്‍ ഇന്ത്യക്കായി അരങ്ങേറിയത്. കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചത് രാഹുല്‍ ദ്രാവിഡിനു കീഴിലുമായിരുന്നു. കരിയറില്‍ 31 ടെസ്റ്റുകളാണ് ജാഫര്‍ ആകെ കളിച്ചത്. ഇവയില്‍ അഞ്ചെണ്ണത്തില്‍ മാത്രമേ ഗാംഗുലി കീഴില്‍ ഇറങ്ങിയിട്ടുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!