
ദില്ലി: ക്രിക്കറ്റ് പരിശീലനത്തിന് താരങ്ങള്‍ പല വ്യത്യസ്ത മാര്‍ഗങ്ങളും സ്വീകരിക്കുന്നത് ആരാധകര്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ കണ്ണുകെട്ടി പന്തെറിയുന്നത് കാണുന്നത് ആദ്യമായിട്ടാവും. കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിലാണ് ഒരു ബൗളര്‍ നെറ്റ്സില്‍ കണ്ണ് തുണികെട്ടി മറച്ച് പന്തെറിയാന്‍ ശ്രമിക്കുന്നത്. റണ്ണപ്പ് തുടങ്ങുമ്പോള്‍ നെറ്റ്സിന് നേരെ നിന്നാണ് ഇയാള്‍ തുടങ്ങുന്നത്.
എന്നാല്‍ ഒന്ന് തിരിഞ്ഞ് റണ്ണെപ്പെടുക്കുന്നതാകട്ടെ നെറ്റ്‌സിനോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപത്തെ മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന മരത്തിനുനേരെയെും. ബൗളിംഗ് ആക്ഷന്‍ കണ്ടാല്‍ ഇയാളൊരു സ്പിന്നറാണ്. രണ്ട് ചുവട് മുന്നോട്ടുവെച്ചപ്പോഴേക്കും ദിശമാറിയ ബൗളര്‍ പന്ത് റിലീസ് ചെയ്യാനായി കൈ ഉയര്‍ത്തുമ്പോഴേക്കും നേരെ ചെന്നിടിക്കുന്നത് മരത്തിലാണ്. പിന്നണിയില്‍ ഇയാളുടെ സഹതാരങ്ങള്‍ ചിരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. മുഖം ശക്തമായി മരത്തിലിടിച്ചെങ്കിലും കണ്ണുകെട്ടി പന്തെറിയലില്‍ വലിയ പരിക്കില്ലാതെ ഇയാള്‍ രക്ഷപ്പെട്ടു. ഇത് എവിടെയാണ് നടന്നതെന്ന് വ്യക്തമല്ല.
ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ഇന്ന്
അതിനിടെ അടുത്ത മാസം നടക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ടീമില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 2022ലെ ടി20 ലോകകപ്പിനുശേഷം ഇന്ത്യക്കായി ട20 ക്രിക്കറ്റില്‍ കളിക്കാത്ത രോഹിത്തിനോട് അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെ ക്യാപ്റ്റനായി തുടരാന്‍ ബിസിസിഐ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ലണ്ടനില്‍ അവധി ആഘോഷിക്കുന്ന രോഹിത് ഇതുവരെ മനസ് തുറന്നിട്ടില്ല.
വൈറ്റ് ബോള്‍ സീരീസില്‍ കളിക്കാന്‍ രോഹിത് താല്‍പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തെണ്ടിവരും. ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെയും ഏകദിന പരമ്പരയില്‍ കെ എല്‍ രാഹുലിനെയും ക്യാപ്റ്റനായി തെരഞ്ഞെടുക്കാനാണ് സാധ്യത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാറാണ് ഇന്ത്യയെ നയിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക