ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്ര പന്തുകളിലൊന്ന്; ബിഗ് ബാഷില്‍ പൊട്ടിച്ചിരിപ്പിച്ച് താരം-വീഡിയോ

Published : Dec 31, 2020, 11:23 AM ISTUpdated : Dec 31, 2020, 11:26 AM IST
ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വിചിത്ര പന്തുകളിലൊന്ന്; ബിഗ് ബാഷില്‍ പൊട്ടിച്ചിരിപ്പിച്ച് താരം-വീഡിയോ

Synopsis

ഹൊബാര്‍ട്ട് ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ ഗ്രിഗറിയുടെ അവസാന പന്താണ് വിചിത്ര ബോളായി മാറിയത്. 

ബ്രിസ്‌ബേന്‍: 'ഈ സീസണിലെ ഏറ്റവും ശ്രദ്ധേയമായ പന്ത്'. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ടി20 ലീഗില്‍ ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സിനെതിരെ ബ്രിസ്‌ബേന്‍ ഹീറ്റ് ബൗളര്‍ ലൂയിസ് ഗ്രിഗറിയുടെ പന്ത് കണ്ട് കമന്‍റേറ്റര്‍മാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. 

ഹൊബാര്‍ട്ട് ഇന്നിംഗ്‌സിലെ 17-ാം ഓവറില്‍ ഗ്രിഗറിയുടെ അവസാന പന്താണ് വിചിത്ര ബോളായി മാറിയത്. പന്തിന്‍മേലുള്ള നിയന്ത്രണം ഗ്രിഗറിക്ക് നഷ്‌ടമായപ്പോള്‍ പന്ത് പിച്ച് ചെയ്തത് പിച്ചിന് പുറത്താണ് എന്നതാണ് ശ്രദ്ധേയം. ക്രിക്കറ്റ് നിയമംപ്രകാരം ഇത് നോബോളായി അംപയര്‍ വിധിച്ചു. കിട്ടിയ ഫ്രീഹിറ്റാവട്ടെ ടിം ഡേവിഡ് ഗാലറിയില്‍ എത്തിക്കുകയും ചെയ്തു. 

അവസാന ഓവറിലേക്ക് നീണ്ട ആവേശപ്പോരാട്ടം ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സ് ഒരു റണ്ണിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത ഹൊബാര്‍ട്ട് ഹറികെയ്‌ന്‍സ് 19.4 ഓവറില്‍ 150 റണ്‍സില്‍ പുറത്തായി. നാല് ഓവറില്‍ 15 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുജീബ് റഹ്‌മാനാണ് ഹറികെയ്‌ന്‍സിനെ പിടിച്ചുകെട്ടിയത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ബ്രിസ്‌ബേനിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 149 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ സ്റ്റെക്‌റ്റെ റണ്ണൗട്ടായതാണ് മത്സരത്തിന് നാടകീയാന്ത്യം കുറിച്ചത്. 

ടീം ഇന്ത്യക്ക് കനത്ത തിരിച്ചടി; ഉമേഷ് യാദവിന് ടെസ്റ്റ് പരമ്പര നഷ്ടമാകും
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഒന്നും ഞങ്ങള്‍ക്ക് വേണ്ടിയായിരുന്നില്ല, എല്ലാം ബംഗ്ലാദേശിനുവേണ്ടി', മുഖം രക്ഷിക്കാൻ മൊഹ്സിൻ നഖ്‌വിയുടെ വിശദീകരണം
'ഫീല്‍ഡ് മാർഷൽ അസിം മുനീറിനെ ഭയപ്പെടുത്താനാവില്ല'; വെല്ലുവിളിച്ച് മൊഹ്‌സിൻ നഖ്‌വി; ക്രിക്കറ്റ് തർക്കത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ