ന്യൂസിലന്‍ഡിന് കനത്ത തിരിച്ചടി; പരിക്കേറ്റ നീല്‍ വാഗ്നര്‍ പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ കളിക്കില്ല

By Web TeamFirst Published Dec 31, 2020, 10:41 AM IST
Highlights

ആറ് ആഴ്‌ചത്തെ വിശ്രമമാണ് നീല്‍ വാഗ്‌നര്‍ക്ക് നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്‌നറുടെ പകരക്കാരനെ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചേക്കും. 
 

ക്രൈസ്റ്റ്‌ചര്‍ച്ച്: പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റിന് മുമ്പ് ന്യൂസിലന്‍ഡിന് തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ നീല്‍ വാഗ്നറുടെ പരിക്ക്. കാല്‍വിരലുകള്‍ക്ക് പൊട്ടലേറ്റ വാഗ്നര്‍ക്ക് ക്രൈസ്റ്റ്ചര്‍ച്ചില്‍ കളിക്കാനാവില്ലെന്ന് പരിശീലകന്‍ ഗാരി സ്റ്റെഡ് അറിയിച്ചു. ആറ് ആഴ്‌ചത്തെ വിശ്രമമാണ് താരത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. വാഗ്നറുടെ പകരക്കാരനെ വെള്ളിയാഴ്‌ച പ്രഖ്യാപിച്ചേക്കും. 

ഐസിസി ടെസ്റ്റ് റാങ്കിംഗ്; ഓസീസിനെ പിന്തള്ളി ന്യൂസിലന്‍ഡ് ഒന്നാമതെത്തിയോ?; വിശദീകരണവുമായി ഐസിസി

ബേ ഓവല്‍ ടെസ്റ്റില്‍ ബാറ്റിംഗിനിടെ പാകിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുടെ യോര്‍ക്കറിലാണ് നീല്‍ വാഗ്നര്‍ക്ക് പരിക്കേറ്റത്. എന്നാല്‍ രണ്ട് വിരലുകളുടെ പൊട്ടല്‍ വകവെക്കാതെ കളിച്ച വാഗ്‌നര്‍ കിവികള്‍ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. അഞ്ചാംദിനം അവസാന മണിക്കൂറുകളില്‍ 11 ഓവര്‍ നീണ്ട സ്‌പെല്‍ എറിഞ്ഞ് കയ്യടിവാങ്ങിയിരുന്നു താരം. വേദന സംഹാരി ഇഞ്ചക്ഷന്‍ എടുത്താണ് താരം മത്സരം പൂര്‍ത്തിയാക്കിയത്. 

ഗില്ലിനെയും രഹാനെയെയും കണ്ടുപഠിക്കണം; ഓസീസ് ബാറ്റ്സ്‌‌മാന്‍മാരെ പൊരിച്ച് പോണ്ടിംഗ്

ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന്‍റെ ഹീറോയായിരുന്നു നീല്‍ വാഗ്‌നര്‍. 101 റണ്‍സിനായിരുന്നു ബേ ഓവലില്‍ ആതിഥേയരുടെ ജയം. രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയുമായി ചെറുത്തുനില്‍പ് നടത്തിയ ഫവാദ് ആലംമിന്‍റെ വിക്കറ്റ് (102 റണ്‍സ്) വാഗ്നര്‍ക്കായിരുന്നു. 19 റണ്‍സെടുത്ത ഫഹീം അഷ്‌റഫിനെയും വാഗ്‌നര്‍ മടക്കി. ആദ്യ ഇന്നിംഗ്‌സില്‍ ഫവാദ് ആലംമിനെയും ഷഹീന്‍ അഫ്രീദിനെയും പുറത്താക്കിയതും വാഗ്നറായിരുന്നു. 

പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റില്‍ ത്രസിപ്പിക്കുന്ന ജയവുമായി ന്യൂസിലന്‍ഡ്; ഒന്നാം റാങ്കിനടുത്ത്

click me!