
നാഗ്പൂര്‍: ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്. ധോണി. ധോണിയാവട്ടെ ആരാധകര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കാറുണ്ട്. മത്സരങ്ങള്‍ക്കിടെ ധോണിയെ കാണാന്‍ വേണ്ടി മാത്രം ആരാധകര്‍ ഗ്രൗണ്ടിലിറങ്ങുന്നതും കണ്ടിട്ടുണ്ട്. ഇന്ന് നാഗ്പൂരിലും അത്തരമൊരു സംഭവമുണ്ടായി.
ഇന്ത്യ ഫീല്‍ഡിങ്ങിന് ഇറങ്ങുമ്പോഴാണ് സംഭവം. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ആരാധകര്‍. ധോണിയുടെ അടുത്തേക്ക് ഓടി. എന്നാല്‍ വന്‍ ഓട്ടക്കാരനായ പിടികൊടുത്തില്ല. ആദ്യം ചിരിയോടെ രോഹിത് ശര്‍മയ്ക്ക് പിന്നില്‍ മറഞ്ഞിരുന്നു. ആരാധകന്‍ വിടുന്ന മട്ടില്ല. വീണ്ടും പിന്തുടര്‍ന്നു, ധോണി ഓടി. ആരാധകന്‍ പിന്നാലേയും.. പിന്നീട് സ്റ്റംപിനടുത്ത് വച്ച് ധോണി നിന്നുകൊടുത്തു. മുന്‍ ക്യാപ്റ്റനെ ഒന്നു കെട്ടിപ്പിടിച്ച ശേഷമാണ് ആരാധകര്‍ ഗ്രൗണ്ട് വിട്ടത്... വീഡിയോ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!