പോയത് വെറുമൊരു താരമായി,വന്നത് സൂപ്പര്‍ താരമായും; രാജസ്ഥാന്‍ ക്യാംപിലെത്തിയ ധ്രുവ് ജുറെലിന് ബിഗ് സല്യൂട്

Published : Mar 18, 2024, 04:09 PM IST
പോയത് വെറുമൊരു താരമായി,വന്നത് സൂപ്പര്‍ താരമായും; രാജസ്ഥാന്‍ ക്യാംപിലെത്തിയ ധ്രുവ് ജുറെലിന് ബിഗ് സല്യൂട്

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ രാജസ്ഥാന്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ധ്രുവ് ജുറെല്‍

ജയ്പൂര്‍: കഴിഞ്ഞ ഐപിഎല്‍ കഴിഞ്ഞപ്പോള്‍ രാജസ്ഥാന്‍ നിരയില്‍ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിലൊരാള്‍ മാത്രമായിരുന്നു ധ്രുവ് ജുറെല്‍. റിയാന്‍ പരാഗ് തുടര്‍ച്ചയായി നിറം മങ്ങിയപ്പോള്‍ ആദ്യം ഇംപാക്ട് പ്ലേയറായും പിന്നീട് പ്ലേയിംഗ് ഇലവനില്‍ ഫിനിഷറായും ഇറങ്ങിയ ധ്രുവ് ജുറെല്‍ ആദ്യ സീസണില്‍ തന്നെ സാന്നിധ്യമറിയിച്ചു. എന്നാല്‍ തന്‍റെ രണ്ടാം ഐപിഎല്ലിനായി രാജസ്ഥാന്‍ ക്യാംപിലെത്തിയ ധ്രുവ് ജുറെല്‍ വെറുമൊരു താരമായല്ല വന്നത്, സൂപ്പര്‍ താരമായാണ്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനത്തോടെ രാജസ്ഥാന്‍ ടീമിലെ പുതിയ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് ധ്രുവ് ജുറെല്‍. അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം ടീം ക്യാംപിലെത്തിയ ജുറെലിന് ഇത്തവണ രാജകീയ സ്വീകരണം തന്നെയാണ് ടീം ഹോട്ടലില്‍ ഒരുക്കിയത്. കാര്‍ഗില്‍ യുദ്ധവീരനാണ് ധ്രുവ് ജുറെലിന്‍റെ പിതാവ്  നേം ഛന്ദ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ആദ്യ അര്‍ധസെഞ്ചുറി തികച്ചശേഷംയ ജുറെല്‍ സല്യൂട് അടിച്ചാണ് അത് ആഘോഷിച്ചത്. സമാനമായി ടീം ഹോട്ടലിലെത്തിയ ജുറെലിനെ സല്യൂട് നല്‍കിയാണ് ഹോട്ടല്‍ അധികൃതര്‍ വരവേറ്റത്.

എന്‍റെ ക്യാപ്റ്റൻസിക്ക് കീഴില്‍ രോഹിത് കളിക്കുന്നതില്‍ അസ്വാഭിവകതയില്ല, ഹാര്‍ദ്ദിക് പാണ്ഡ്യ

ഹോട്ടല്‍ ജീവനക്കാരെല്ലാം വരിവരിയായി നിന്ന് സല്യൂട് നല്‍കി ജുറെലിനെ സ്വീകരിക്കുന്ന വീഡിയോ രാജസ്ഥാൻ റോയല്‍സ് തന്നെയാണ് എക്സില്‍ പോസ്റ്റ് ചെയ്തത്. ഇങ്ങനെയല്ലാതെ നിങ്ങളെ എങ്ങനെയാണ് സ്വീകരിക്കുക എന്ന അടിക്കുറിപ്പോടെയാണ് രാജസ്ഥാന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ടെസ്റ്റില്‍ ഇന്ത്യക്കായി പുറത്തെടുത്ത മിന്നുന്ന പ്രകടനത്തോടെ രാജസ്ഥാന്‍റെ പ്ലേയിംഗ് ഇലവനില്‍ ജുറെല്‍ ഈ സീസണില്‍ സ്ഥിരം സാന്നിധ്യമാകുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ഓപ്പണറായ യശസ്വി ജയ്സ്വാളും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലറും ക്യാപ്റ്റന്‍ സഞ്ജു സാംസണും ഹെറ്റ്മെയറും മിന്നും ഫോമിലുള്ള റിയാന്‍ പരാഗും എല്ലാം അടങ്ങുന്ന ബാറ്റിംഗ് നിരയിലേക്ക് ജുറെല്‍ കൂടി എത്തുന്നതോടെ കൂടുതല്‍ കരുത്തുറ്റതാകും.

ആര്‍സിബി കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ; കുറിച്ചുവെച്ചോ മറുപടി വൈകില്ലെന്ന് ആരാധകരും

രാജസ്ഥാൻ റോയൽസ് ടീം: സഞ്ജു സാംസൺ (ക്യാപ്റ്റന്‍), ജോസ് ബട്‌ലർ, ഷിമ്രോൺ ഹെറ്റ്‌മെയർ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറൽ, റിയാൻ പരാഗ്, ഡോണോവൻ ഫെരേര, കുനാൽ റാത്തോഡ്, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് സെൻ, നവ്ദീപ് സൈനി, സന്ദീപ് ശര്‍മ, ട്രെന്‍റ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, ആദം സാംപ, അവേശ് ഖാൻ, റോവ്മാൻ പവൽ, ശുഭം ദുബെ, ടോം കോഹ്‌ലർ-കാഡ്‌മോർ, ആബിദ് മുഷ്താഖ്, നാന്ദ്രെ ബർഗർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്