ആര്‍സിബി കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ; കുറിച്ചുവെച്ചോ മറുപടി വൈകില്ലെന്ന് ആരാധകരും

എന്നാല്‍ രാജസ്ഥാന്‍റെ തമാശ ആര്‍സിബി ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റ് ബുക്മാര്‍ക്ക് ചെയ്ത് വെച്ചോളാന്‍ ആര്‍സിബി അഡ്മിനോട് ആവശ്യപ്പെട്ട ആരാധകര്‍ ഇതിനുള്ള മറുപടി വൈകാതെ തരുമെന്നും കുറിച്ചു.

Rajasthan Royals trolls RCB mens after women's team win IPL Title post goes viral

ജയ്പൂര്‍: വനിതാ ഐപിഎല്ലില്‍ കിരീടം നേടിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ പോര് തുടങ്ങിവെച്ച് രാജസ്ഥാന്‍ റോയല്‍സ്. 16 വര്‍ഷമായി ഐപിഎല്ലില്‍ കിരീടമില്ലാതിരുന്ന ആര്‍സിബിക്കായി വനിതകള്‍ കിരീടം നേടിയതിനെ അഭിനന്ദിക്കുന്നതിനൊപ്പം പുരുഷ ടീമിനെ കളിയാക്കിയാണ് രാജസ്ഥാന്‍ ട്വീറ്റ് ചെയ്തത്.

അഭിനന്ദനങ്ങള്‍ ആര്‍സിബി എന്ന് കുറിച്ച രാജസ്ഥാന്‍ ടിവി ഹാസ്യപരമ്പരയായ തരക് മെഹ്ത്താ ക് ഉള്‍ട്ടാ ചഷ്മയിലെ ഗ്യാസ് സിലണ്ടര്‍ ഉയര്‍ത്തുന്ന രംഗമാണ് ട്രോളായി പങ്കുവെച്ചത്. പുരുഷ കഥാപാത്രം ഗ്യാസ് സിലിണ്ടര്‍ പൊക്കാന്‍ കഴിയാതെ നില്‍ക്കുമ്പോള്‍ സ്ത്രീ കഥാപാത്രം വന്ന് അനായാസം ഗ്യാസ് സിലിണ്ടറെടുത്ത് ഒക്കത്തുവെച്ച് നടന്നുപോകുന്ന രംഗം പങ്കുവെച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ആര്‍സിബി വനിതകളെ അഭിനന്ദിച്ചത്.

ഞാനുമൊരു സ്ത്രീയാണ്, ട്രോളുകള്‍ കുടുംബ ജീവിതത്തെവരെ ബാധിച്ചു; തുറന്നു പറഞ്ഞ് ചാഹലിന്‍റെ ഭാര്യ ധനശ്രീ വര്‍മ

എന്നാല്‍ രാജസ്ഥാന്‍റെ തമാശ ആര്‍സിബി ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. ഈ ട്വീറ്റ് ബുക്മാര്‍ക്ക് ചെയ്ത് വെച്ചോളാന്‍ ആര്‍സിബി അഡ്മിനോട് ആവശ്യപ്പെട്ട ആരാധകര്‍ ഇതിനുള്ള മറുപടി വൈകാതെ തരുമെന്നും കുറിച്ചു. മറ്റു ചിലരാകട്ടെ കുറച്ചു കൂടി രൂക്ഷമായാണ് പ്രതീകരിച്ചത്. എന്തായാലും ഒത്തുകളിയുടെ പേരില്‍ അവരെ വിലക്കിയിട്ടൊന്നുമില്ലല്ലോ എന്നാണ് ചിലര്‍ മറുപടി നല്‍കിയത്.

ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന കിരീടപ്പോരാട്ടത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഡല്‍ഹി 18.3 ഓവറില്‍ 113 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ബാംഗ്ലൂര്‍ 19.3 ഓവറില്‍ ലക്ഷ്യത്തിലെത്തി. 2009, 2011, 2016 സീസണുകളില്‍ ഫൈനലിലെത്തിയെങ്കിലും ആര്‍സിബിക്ക് കിരീടപ്പോരാട്ടത്തില്‍ കാലിടറിയിരുന്നു. 2020, 2021 സീസണുകളില്‍ പ്ലേ ഓഫിലെത്തിയെങ്കിലും ആര്‍സിബിക്ക് ഫൈനലിലെത്താനായില്ല. 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് ആര്‍ സി ബിയുടെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios