Asianet News MalayalamAsianet News Malayalam

എന്‍റെ ക്യാപ്റ്റൻസിക്ക് കീഴില്‍ രോഹിത് കളിക്കുന്നതില്‍ അസ്വാഭിവകതയില്ല, ഹാര്‍ദ്ദിക് പാണ്ഡ്യ

എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല,അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല

Hardik Pandya says It won't be awkward or anything different,Rohit Sharma playing under his captaicny
Author
First Published Mar 18, 2024, 3:21 PM IST

മുംബൈ: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിക്കുന്നതില്‍ അസ്വാഭാവികയൊന്നുമില്ലെന്ന് തുറന്നു പറഞ്ഞ് മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ. സഹായിക്കാന്‍ രോഹിത് എപ്പോഴും കൂടെയുണ്ടാവുമെന്നും സഹായം ആവശ്യമുണ്ടെങ്കില്‍ രോഹിത്തിനോട് ചോദിക്കുമെന്നും മുംബൈ നായകനായശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞു.

ക്യാപ്റ്റന്‍ സ്ഥാനം മാറിയതിനെക്കുറിച്ച് ഞാനും രോഹിത്തും തമ്മില്‍ സംസാരിച്ചിട്ടില്ല. നിരന്ത്രം യാത്രകളിലായതിനാല്‍ അദ്ദേഹത്തെ കാണാനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല. ഇന്ന് അദ്ദേഹം മുംബൈ ഇന്ത്യന്‍സ് ക്യാംപില്‍ എത്തും. അതിനുശേഷം സംസാരിക്കും. ക്യാപ്റ്റന്‍ സ്ഥാനത്ത് എന്നെ സഹായിക്കാന്‍ രോഹിത് എല്ലായപ്പോഴും ഉണ്ടാവുമെന്നുറപ്പാണ്. സഹായം ആവശ്യമുണ്ടെങ്കില്‍ ഞാനദ്ദേഹത്തോട് ചോദിക്കും. അദ്ദേഹം ഇന്ത്യന്‍ ടീം ക്യാപ്റ്റനാണ്. അതും ക്യാപ്റ്റനെന്ന നിലയില്‍ എനിക്കും ടീമിനും അത് ഗുണമെ ചെയ്യു. അദ്ദേഹത്തിന് കീഴില്‍ നേടിയതെല്ലാം നിലനിര്‍ത്താനും തുടരാനുമാണ് ക്യാപ്റ്റനെന്ന നിലയില്‍ ഞാനും ശ്രമിക്കുന്നത്.

ആര്‍സിബി കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ; കുറിച്ചുവെച്ചോ മറുപടി വൈകില്ലെന്ന് ആരാധകരും

എനിക്ക് കീഴില്‍ അദ്ദേഹം കളിക്കുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല,അത് ടീമിനകത്ത് യാതൊരു വ്യത്യാസവും വരുത്തില്ല. സത്യം പറഞ്ഞാല്‍ അത് പുതിയൊരു അനുഭവമായിരിക്കും. കാരണം, എന്‍റെ കരിയറില്‍ എല്ലായ്പ്പോഴും ഞാന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. അതുകൊണ്ട് തന്ന എന്‍റെ ചുമലില്‍ പിടിക്കാന്‍ അദ്ദേഹത്തിന്‍റെ ഒരു കൈ എപ്പോഴുമുണ്ടാകുമെന്ന് എനിക്കറിയാം-ഹാര്‍ദ്ദിക് പറഞ്ഞു.

രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയതിലുയര്‍ന്ന ആരാധകരുടെ പ്രതിഷേധത്തെക്കുറിച്ചും ഹാര്‍ദ്ദിക് മറുപടി നല്‍കി. ആരാധകരുടെ ഭാഗത്തു നിന്ന് പ്രതിഷേധമുണ്ടായത് ശരിയാണ്. ആരാധകരെ ഞങ്ങള്‍ ബഹുമാനിക്കുന്നു. അതേസമയം, ഇത് സ്പോര്‍ട്സാണ്. ഞങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളെ കുറിച്ച് മാത്രമെ ചിന്തിക്കുന്നുള്ളു. ആരാധകരോട് എനിക്ക് വലിയ കടപ്പാടുണ്ട്. അവര്‍ക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. അവരുടെ അഭിപ്രായത്തെ ഞാന്‍ മാനിക്കുന്നു. അതേസമയം, ഗ്രൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിലാണ് ടീമിന്‍റെ ശ്രദ്ധയെന്നും ഹാര്‍ദ്ദിക് പറഞ്ഞു.

ഏറെക്കാലമായുളള ആ കടം കൂടി ഇത്തവണ വീട്ടണം; കിരീടം നേടിയ ആര്‍സിബി വനിതകള്‍ക്ക് ആശംസയുമായി വിജയ് മല്യ

കഴിഞ്ഞ വര്‍ഷം അസാധാരണ നീക്കത്തിലൂടെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്ന് ഹാര്‍ദ്ദിക് പാണ്ഡ്യയെ ടീമില്‍ തിരിച്ചെത്തിച്ച മുംബൈ ഇന്ത്യന്‍സ് പിന്നീട് രോഹിത്തിന് പകരം നായകനായി പ്രഖ്യാപിക്കുകയായിരുന്നു. രോഹിത്തിനെ നായക സ്ഥാനത്തു നിന്ന് മാറ്റിയതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. 24ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ ആദ്യ മത്സരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios