
ക്രൈസ്റ്റ് ചര്‍ച്ച്: ബംഗ്ലാദേശ് ക്യാപ്റ്റന്‍ തമീം ഇക്‌ബാലിനെ പുറത്താക്കാന്‍ ഫുട്ബോള്‍ സ്‌കില്‍ പുറത്തെടുത്ത് ന്യൂസിലന്‍ഡിന്‍റെ ജിമ്മി നീഷാം. ക്രൈസ്റ്റ് ചര്‍ച്ചിലെ രണ്ടാം ഏകദിനത്തില്‍ കാലുകൊണ്ട് പന്ത് സ്റ്റംപിലേക്ക് കോരിയിട്ട് ബെയ്‌ല്‍ തെറിപ്പിക്കുകയായിരുന്നു ജിമ്മി.
നീഷാമിന്‍റെ പന്തില്‍ സിംഗിളിന് ശ്രമിക്കുകയായിരുന്നു ക്രീസിലുണ്ടായിരുന്ന തമീമും മുഷ്‌ഫീഖുറും. എന്നാല്‍ സ്‌ട്രൈക്കേര്‍സ് എന്‍ഡിലേക്ക് ഓടിയെത്തിയ നീഷാം ഇടംകാലുകൊണ്ട് പന്ത് ഫ്ലിക്ക് ചെയ്ത് വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. 108 പന്തില്‍ 78 റണ്‍സുമായി ക്രീസില്‍ നിലയുറപ്പിച്ചിരുന്ന തമീം ഇതോടെ പുറത്ത്. ജിമ്മിയുടെ ഫുട്ബോള്‍ സ്‌കില്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ചു. കാണാം വീഡിയോ.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റിന് 271 റണ്‍സെടുത്തു. തമീമിന് പുറമെ 57 പന്തില്‍ പുറത്താകാതെ 73 റണ്‍സെടുത്ത മുഹമ്മദ് മിഥുനും തിളങ്ങി. മുഷ്‌ഫീഖുര്‍ റഹീം(34), സൗമ്യ സര്‍ക്കാര്‍(32), മഹമ്മദുള്ള(16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. കിവികള്‍ക്കായി സാന്‍റ്‌നര്‍ രണ്ടും ജാമീസണും ഹെന്‍റിയും ബോള്‍ട്ടും ഓരോ വിക്കറ്റും വീഴ്‌ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!