അസ്‌ഹറുദ്ദീനും സച്ചിനും ആര്‍സിബി ക്യാമ്പിലെത്തി; അസ്‌ഹറിന് സുഹൃത്തുക്കളുടെ സര്‍പ്രൈസ്

Published : Mar 23, 2021, 10:11 AM ISTUpdated : Mar 23, 2021, 10:29 AM IST
അസ്‌ഹറുദ്ദീനും സച്ചിനും ആര്‍സിബി ക്യാമ്പിലെത്തി; അസ്‌ഹറിന് സുഹൃത്തുക്കളുടെ സര്‍പ്രൈസ്

Synopsis

വലിയ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യുന്ന അസ്ഹറിന് കൂട്ടുകാരുടെ ആശംസ. പ്ലെയിംഗ് ഇലവനില്‍ അവസരം കിട്ടുമെന്ന പ്രതീക്ഷയില്‍ സുഹൃത്തുക്കള്‍. 

കാസര്‍കോട്: ഐപിഎല്‍ പതിനാലാം സീസണിന് മുന്നോടിയായി മലയാളി താരങ്ങളായ മുഹമ്മദ് അസ്‌ഹറുദ്ദീനും സച്ചിൻ ബേബിയും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ക്യാമ്പിലെത്തി. ഒരാഴ്‌ചത്തെ ക്വാറന്‍റൈന് ശേഷം ഇരുവരും പരിശീലനം തുടങ്ങും. സ‍ർപ്രൈസ് പിറന്നാള്‍ ആഘോഷം ഒരുക്കിയാണ് കൂട്ടുകാർ മുഹമ്മദ് അസ്ഹറുദ്ദീനെ യാത്രയാക്കിയത്.

ആര്‍സിബിയുടെ ആദ്യ കളികള്‍ ചെന്നൈയിലാണ് നടക്കുന്നത്. ഇന്നലെ രാത്രിയോടെ മുഹമ്മദ് അസ്ഹറുദ്ദീനും സച്ചിൻ ബേബിയും ചെന്നൈയിലെത്തി ടീമിനൊപ്പം ചേർന്നു. രാവിലെ കാസർകോട് മാന്യ സ്റ്റേഡിയത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ എത്തിയിരുന്നു മുഹമ്മദ് അസ്ഹറുദ്ദീൻ. തന്‍റെ ജന്‍മദിനത്തില്‍ മിന്നും ഷോട്ടുകളുമായി കളംനിറഞ്ഞു അസ്ഹര്‍.

ഐപിഎല്ലിലും ഓപ്പണറായി ഇറങ്ങുമെന്ന് കോലി

അസ്ഹറിന്‍റെ 27-ാം പിറന്നാളായിരുന്നു ഇന്നലെ. ആഘോഷിക്കാൻ സർപ്രൈസ് കേക്ക് തയ്യാറാക്കിവെച്ച കൂട്ടുകാർ അസ്ഹറുദ്ദീനെ ഞെട്ടിച്ചു.
ബാംഗ്ലൂർ ക്യാമ്പിലേക്ക് പോകുമ്പോള്‍ വാനോളം പ്രതീക്ഷകളാണ് ഈ കാസർകോടുകാരനുള്ളത്. അവസരം കിട്ടിയാല്‍ പതിവ് ശൈലിയില്‍ നിന്ന് മാറാതെ ബാറ്റ് ചെയ്യുമെന്ന് അസ്ഹർ വ്യക്തമാക്കി. 

ഏപ്രില്‍ ഒന്‍പതിനാണ് ഐപിഎല്ലിന് തുടക്കമാകുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, മുംബൈ ഇന്ത്യൻസിനെ നേരിടും. മുഹമ്മദ് അസ്ഹറുദ്ദീന് പ്ലെയിംഗ് ഇലവനില്‍ ഇടംകിട്ടുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളും നാട്ടുകാരും. 

ജോഫ്ര ആര്‍ച്ചറുടെ പരിക്ക്; സഞ്ജുവിനും രാജസ്ഥാന്‍ റോയല്‍സിനും ആശങ്കയേറെ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

കരിയർ അവസാനിപ്പിക്കാൻ തോന്നിയ ആ ദിവസം: രോഹിത് ശർമയുടെ വെളിപ്പെടുത്തൽ; 'കടുത്ത നിരാശയിൽ നിന്ന് കരകയറാൻ 2 മാസം സമയമെടുത്തു'
ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം