ക്രിക്കറ്റ് ചരിത്രത്തിലെ ആനമണ്ടത്തരം; ഇംഗ്ലീഷ് താരത്തിന് സംഭവിച്ചത്! വീഡിയോ

Published : May 10, 2019, 03:31 PM ISTUpdated : May 10, 2019, 03:46 PM IST
ക്രിക്കറ്റ് ചരിത്രത്തിലെ ആനമണ്ടത്തരം; ഇംഗ്ലീഷ് താരത്തിന് സംഭവിച്ചത്! വീഡിയോ

Synopsis

വിക്കറ്റിനിടയിലെ ഓട്ടത്തില്‍ രണ്ട് തവണ കാല്‍വഴുതി വീണ താരമാണ് ആരാധകരെ ചിരിപ്പിച്ചത്. മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രസ്കോത്തിക്കിനാണ് അബദ്ധം സംഭവിച്ചത്.  

ലണ്ടന്‍: ക്രിക്കറ്റില്‍ ആരാധകരെ പൊട്ടിച്ചിരിപ്പിച്ച രസകരമായ സംഭവങ്ങള്‍ ഒട്ടേറെയുണ്ടായിട്ടുണ്ട്. ഇത്തരം ഒരു സംഭവം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിലെ ഒരു മത്സരത്തിലും നടന്നു. വിക്കറ്റിനിടയിലെ ഓട്ടത്തില്‍ രണ്ട് തവണ കാല്‍വഴുതി വീണ താരമാണ് ആരാധകരെ ചിരിപ്പിച്ചത്. മുന്‍ ഇംഗ്ലണ്ട് താരം മാര്‍ക്കസ് ട്രസ്കോത്തിക്കിനാണ് അബദ്ധം സംഭവിച്ചത്.

കൗണ്ടി ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്‌മാന്‍ മിഡ് വിക്കറ്റിലേക്ക് പന്തടിച്ച് ഓടാന്‍ തുടങ്ങി. നോണ്‍ സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന മാര്‍ക്കസും ഓടിയെങ്കിലും ക്രീസിലെത്തും മുന്‍പ് വഴുതി വീണു. എഴുന്നേറ്റ് വീണ്ടും രണ്ടാം റണ്ണിനായി ഓടിത്തുടങ്ങിയെങ്കിലും അവിടെയും വഴുതി വീണു. എന്നാല്‍ ഈ സമയം മൂന്നാം റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു സഹതാരം. എന്നാല്‍ മൂന്നാം റണ്‍ ഓടിപ്പൂര്‍ത്തിയാക്കാതെ താരം മടങ്ങി. 

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. ഇംഗ്ലീഷ് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനായി 5,825 ടെസ്റ്റ് റണ്‍സ് നേടിയ താരമാണ് മാര്‍ക്കസ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 26,000 റണ്‍സ് പേരിലുണ്ട്. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

അഞ്ചാം മത്സരത്തിലും ഇന്ത്യന്‍ കോട്ട ഭേദിക്കാനാകാതെ ലങ്കന്‍ വനിതകള്‍, പരമ്പര തൂത്തുവാരി വനിതകള്‍, ജയം 15 റണ്‍സിന്
സൂര്യകുമാർ മുമ്പ് നിരന്തരം സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു, ഇപ്പോൾ....; ആരോപണവുമായി ബോളിവുഡ് നടി