സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ പതിഞ്ഞത് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും കാമുകിയും; തിരിച്ചറിയാതെ ഫോട്ടോഗ്രാഫര്‍

Published : Aug 10, 2023, 12:09 PM IST
സ്ട്രീറ്റ് ഫോട്ടോഗ്രാഫിയില്‍ പതിഞ്ഞത് ഓസ്ട്രേലിയന്‍ സൂപ്പര്‍ താരവും കാമുകിയും; തിരിച്ചറിയാതെ ഫോട്ടോഗ്രാഫര്‍

Synopsis

ഓസ്ട്രേലിയന്‍ ടി20, ഏകദിന ടീമുകളിലെ നിര്‍മായക സാന്നിധ്യമായ സ്റ്റോയ്നിസ് ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ താരമാണ്.ഓസ്ട്രേലിയക്കായി 60 ഏകദിനങ്ങളിലും 51 ടി20 മത്സരങ്ങളിലും സ്റ്റോയ്നിസ് കളിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക്: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം മാര്‍ക്കസ് സ്റ്റോയ്നിസും കാമുകി സാറാ സെനച്ചും അമേരിക്കയില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടെ അമേരിക്കന്‍ ഫോട്ടോഗ്രാഫറെടുത്ത ഒരു ചിത്രമാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരമാണെന്നൊന്നും തിരിച്ചറിയാതെ ഡേവിഡ് ഗ്യുറേറോ എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് സ്ട്രീറ്റ് ഫോട്ടോഗ്രാഫിയെന്ന അടിക്കുറിപ്പോടെ സ്റ്റോയ്നിസും കാമുകിയും തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം ഓസ്ട്രേലിയന്‍ യുവമിഥുനങ്ങള്‍ എന്ന പേരില്‍ വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

താനെടുത്ത സ്ട്രീറ്റ് ഫോട്ടോകള്‍ കാണിച്ചുകൊടുത്തശേഷമാണ് ഗ്യുറേറോ സ്റ്റോയ്നിസിനോടും കാമുകിയോടും അനുവാദം വാങ്ങി ചിത്രവും വിഡീയോയും പകര്‍ത്തിയത്. നിങ്ങള്‍ എവിടെ നിന്നുള്ളവരാണെന്ന് ഗ്യുറേറോ ചോദിക്കുമ്പോള്‍ ഓസ്ട്രേലിയ എന്ന് സ്റ്റോയ്നിസ് മറുപടി നല്‍കുന്നുമുണ്ട്.

കണ്ണുംപൂട്ടി വിമര്‍ശിക്കാന്‍ വരട്ടെ, വിജയ സിക്സിന് മുമ്പ് തിലക് വര്‍മയോട് ഹാര്‍ദ്ദിക് പാണ്ഡ്യ പറഞ്ഞത്-വീഡിയോ

എന്നാല്‍ അപ്പോഴൊന്നും ഗ്യുറോറോക്ക് അറിയില്ലായിരുന്നു അത് ടി20 ലോകകപ്പില്‍ ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ചിട്ടുള്ള സ്റ്റോയ്നിസും കാമുകിയുമാണെന്ന്. ഗ്യുറേറോ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് ക്രിക്കറ്റ് ആരാധകര്‍ അത് തിരിച്ചറിഞ്ഞത്. ഇക്കാര്യം കമന്‍റുകളിലൂടെ അവര്‍ ഗ്യുറേറോയോട് പറയുകയും ചെയ്തു.

ഓസ്ട്രേലിയന്‍ ടി20, ഏകദിന ടീമുകളിലെ നിര്‍മായക സാന്നിധ്യമായ സ്റ്റോയ്നിസ് ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ താരമാണ്. ആരോണ്‍ ഫിഞ്ചിന് ശേഷം ഓസ്ട്രേലിയയുടെ നായകനാവുമെന്ന് പ്രതീക്ഷിച്ചെങ്കിലും മിച്ചല്‍ മാര്‍ഷിനെയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയില്‍ ഓസ്ട്രേലിയന്‍ നായകനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്ട്രേലിയക്കായി 60 ഏകദിനങ്ങളിലും 51 ടി20 മത്സരങ്ങളിലും സ്റ്റോയ്നിസ് കളിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല