വെള്ളക്കുപ്പി കൈയില്‍ നിന്ന് താഴെ വീണതിന് ഇഷാനെ തല്ലാനോങ്ങി രോഹിത്, വിമര്‍ശനവുമായി ആരാധകര്‍

Published : Mar 09, 2023, 03:10 PM IST
വെള്ളക്കുപ്പി കൈയില്‍ നിന്ന് താഴെ വീണതിന് ഇഷാനെ തല്ലാനോങ്ങി രോഹിത്, വിമര്‍ശനവുമായി ആരാധകര്‍

Synopsis

രോഹിത് തമാശക്ക് ചെയ്തതാണെങ്കിലും ആരാധകര്‍ ക്യാപ്റ്റന്‍റെ പൃവര്‍ത്തിയെ അത്ര നിസാരമായല്ല കണ്ടത്. ഇഷാന്‍ രോഹിത്തിന്‍റെ വേലക്കാരനൊന്നുമല്ല ഇങ്ങനെ തല്ലാനോങ്ങാനെന്നാണ് ചിലര്‍ പറയുന്നത്. സഹതാരങ്ങളോട് പൊട്ടിത്തെറിക്കുന്ന രോഹിത്തിന്‍റെ സമീപകാല സ്വഭാവത്തെക്കുറിച്ചും അവരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അഹമ്മദാബാദ്: അഹമ്മദാബാദില്‍ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗ്രൗണ്ടിലേക്ക് വെള്ളക്കുപ്പിയുമായി എത്തിയ ഇഷാന്‍ കിഷന്‍ തിരിച്ചുപോകുന്നതിനിടെ വെള്ളക്കുപ്പി കൈയില്‍ നിന്ന് താഴെ വിണതിന് തമാശയായി തല്ലാനോങ്ങി ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ആദ്യ ദിനം ഓസ്ട്രേലിയന്‍ ബാറ്റിംഗിനിടെ ചായക്ക് പിരിയുന്നതിന് മുമ്പായിരുന്നു രസകരമായ സംഭവം.

വെള്ളം കൊടുത്തശേഷം തിരിച്ച് ഡ്രസ്സിംഗ് റൂമിലേക്ക് ഓടിയ ഇഷാന്‍റെ കൈയില്‍ രോഹിത് വെള്ളക്കുപ്പി നല്‍കി. ഓടുന്നതിനിടെ കുപ്പി വാങ്ങിയ ഇഷാന്‍റെ കൈയില്‍ നിന്ന് താഴെ വീണു. തിരിച്ചുവന്ന് കുപ്പി ഗ്രൗണ്ടില്‍ നിന്ന് എടുക്കുന്നതിനിടെയാണ് രോഹിത് തമാശായി ഇഷാനെ തല്ലാനായി കൈയുയര്‍ത്തിയത്.

രോഹിത് തമാശക്ക് ചെയ്തതാണെങ്കിലും ആരാധകര്‍ ക്യാപ്റ്റന്‍റെ പൃവര്‍ത്തിയെ അത്ര നിസാരമായല്ല കണ്ടത്. ഇഷാന്‍ രോഹിത്തിന്‍റെ വേലക്കാരനൊന്നുമല്ല ഇങ്ങനെ തല്ലാനോങ്ങാനെന്നാണ് ചിലര്‍ പറയുന്നത്. സഹതാരങ്ങളോട് പൊട്ടിത്തെറിക്കുന്ന രോഹിത്തിന്‍റെ സമീപകാല സ്വഭാവത്തെക്കുറിച്ചും അവരില്‍ ചിലര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

അഹമ്മദാബാദില്‍ വിക്കറ്റ് കീപ്പറായി കെ എസ് ഭരത്തിന് പകരം ഇഷാനെ കളിപ്പിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഭരതിന് തന്നെ വീണ്ടും അവസരം നല്‍കാന്‍ ടീം മാനേജ്മെന്‍റ് തീരുമാനിക്കുകയായിരുന്നു. ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റിംഗില്‍ നിരാശപ്പെടുതതി ഭരത് അഹമ്മദാബാദില്‍ ട്രാവിസ് ഹെഡിന്‍റെ അനായാസ ക്യാച്ച് നഷ്ടമാക്കുകയും ചെയ്തിരുന്നു.

സ്മിത്തിനും ഖവാജയ്ക്കും മുന്നില്‍ വിയര്‍ത്ത് ഇന്ത്യ; അഹമ്മദാബാദ് ടെസ്റ്റില്‍ ഓസ്ട്രേലിയ മികച്ച നിലയില്‍

അഹമ്മദാബാദ് ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെന്ന നിലയിലാണ്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെന്ന സ്കോറില്‍ ചായക്ക് പിരിഞ്ഞ ഓസീസിന് ചായക്ക് ശേഷം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്‍റെ വിക്കറ്റ് നഷ്ടമായി. 38 റണ്‍സടുത്ത സ്മിത്തിനെ ജഡേജ ബൗള്‍ഡാക്കുകയായിരുന്നു. 67 റണ്‍സുമായി ഉസ്മാന്‍ ഖവാജയും നാലു റണ്‍സോടെ പീറ്റര്‍ ഹാന്‍ഡ്സ്കോംബുമാണ് ക്രീസിലുള്ളത്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പൊരുതിയത് തിലക് വര്‍മ മാത്രം, അടിതെറ്റി വീണ് ഇന്ത്യ, രണ്ടാം ടി20യില്‍ വമ്പന്‍ ജയവുമായി ദക്ഷിണാഫ്രിക്ക, പരമ്പരയില്‍ ഒപ്പം
തുടര്‍ച്ചയായി നാലെണ്ണമടക്കം ഒരോവറില്‍ എറിഞ്ഞത് 7 വൈഡുകള്‍, അര്‍ഷ്ദീപിനെതിരെ രോഷമടക്കാനാവാതെ ഗംഭീര്‍