
മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനായി വിളിച്ചു ചേര്‍ച്ച വാര്‍ത്താ സമ്മേളനത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും സ്വകാര്യ സംഭാഷണം പുറത്തായി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചാഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുമാണ് ടീം പ്രഖ്യാപിക്കാനുള്ള വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. വാര്‍ത്താസമ്മേളനം തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെ വേദിയിലിരുന്ന ക്യാമറാ മൈക്കുകള്‍ ഓണാണെന്ന് അറിയാതെ രോഹിത് അഗാര്‍ക്കറോട് സംസാരിക്കുന്ന സ്വകാര്യ സംഭാഷണമാണ് പിന്നാലെ പുറത്തായത്.
മുംബൈക്കായി രഞ്ജിയില്‍ കളിക്കുമോ?, ഒടുവില്‍ സസ്പെന്‍സ് അവസാനിപ്പിച്ച് മറുപടിയുമായി രോഹിത്
ഓസ്ട്രേലിയന്‍ പര്യടനത്തിന് ശേഷം കളിക്കാരുടെ അച്ചടക്കം ഉറപ്പുവരുത്താനായി ബിസിസിഐ പുറത്തിറക്കിയ 10 ഇന പെരുമാറ്റച്ചട്ടത്തെക്കുറിച്ചാണ് സംഭാഷണത്തില്‍ രോഹിത് അഗാര്‍ക്കറോട് പറയുന്നത്. വിദേശ പരമ്പരകളില്‍ കുടുംബത്തെ കൂടെ കൊണ്ടുപോകാന്‍ പറ്റില്ലെന്നൊക്കെ പറയുന്ന കാര്യത്തെക്കുറിച്ച് സംസാരക്കാന്‍ ഞാനിനി സെക്രട്ടറിയുടെ കൂടെയൊന്ന് ഇരിക്കേണ്ടിവരും. എല്ലാവരും വന്ന് എന്നോടാണ് ചോദിക്കുന്നതെന്നെ എന്നായിരുന്നു രോഹിത് അഗാര്‍ക്കറോട് സ്വകാര്യമായി പറഞ്ഞത്. ഇതുകേട്ട് അഗാര്‍ക്കര്‍ തലയാട്ടുന്നതും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഇന്ത്യൻ താരങ്ങള്‍ക്ക് 10 ഇന പെരുമാറ്റച്ചട്ടം പുറത്തിറക്കിയത്. വിദേശ പരമ്പരകളില്‍ കുടുംബത്തെ ഒപ്പം കൂട്ടുന്നതിന് പെരുമാറ്റച്ചട്ടപ്രകാരം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 45 ദിവസത്തില്‍ കൂടുതലുള്ള വിദേശ പരമ്പരകളില്‍ പരമാവധി രണ്ടാഴ്ചയും 45 ദിവസത്തില്‍ താഴെയുള്ള വിദേശ പരമ്പരകളില്‍ പരമാവധി ഒരാഴ്ചയും മാത്രമെ കളിക്കാര്‍ക്ക് കുടുംബത്തെ കൂടെ കൂട്ടാനാവുവെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ബിസിസിഐയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കളിക്കാര്‍ക്കൊപ്പം പേഴ്സണല്‍ മാനേജര്‍, പേഴ്സണല്‍ സ്റ്റാഫ്, കുക്ക്, മസാജര്‍, അസിസ്റ്റന്‍റ്, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരെ കൂടെ കൂട്ടുന്നതിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.
'കെസിഎ ഭാരവാഹികളുടെ ഈഗോ സഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു'; രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍
ഇതിന് പുറമെ പരമ്പരകളിലും ടൂര്‍ണമെന്‍റുകളിലും പങ്കെടുക്കുമ്പോള്‍ ടീം ഹോട്ടലില്‍ നിന്ന് ഗ്രൗണ്ടിലേക്കും പരിശീലന ഗ്രൗണ്ടിലേക്കുമെല്ലാം കളിക്കാര്‍ ടീം ബസില്‍ തന്നെ യാത്ര ചെയ്യണമെന്നും സ്വകാര്യ വാഹഹനങ്ങളിലോ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്നും ബിസിസിഐ പെരുമാറ്റച്ചട്ടത്തില്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!