ചാമ്പ്യൻസ് ട്രോഫി: 'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല', മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍

Published : Jan 18, 2025, 06:03 PM IST
ചാമ്പ്യൻസ് ട്രോഫി: 'എല്ലാവരെയും ഉള്‍പ്പെടുത്താനാവില്ല', മലയാളി താരത്തെ തഴഞ്ഞതിനെക്കുറിച്ച് അജിത് അഗാര്‍ക്കര്‍

Synopsis

വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭക്കായി വിസ്മയ പ്രകടനം നടത്തിയ മലയാളി താരം കരുണ്‍ നായരെയും കര്‍ണാടകക്കായി തിളങ്ങിയ ദേവദ്ത്ത് പടിക്കലിനെയും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചു.

മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളികളാകെ നിരാശയിലാണ്. അര്‍ഹതയുണ്ടായിട്ടും മലയാളി താരങ്ങളാരും ചാമ്പ്യൻസ് ട്രോഫി ടീമിലിടം നേടിയില്ല എന്നതാണ് അതിന് കാരണം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ടീമിലുള്ള സഞ്ജു സാംസണെ ഏകദിന ടീമിലേക്ക് സെലക്ടര്‍മാര്‍ പരിണിച്ചതേയില്ല.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിക്കാതിരുന്നതാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഇതിന് ഇതുവരെ ബിസിസിഐയുടെ ഭാഗത്തു നിന്ന് സ്ഥിരീകരണമില്ല. എന്നാല്‍ വിജയ് ഹസാരെയില്‍ മിന്നും പ്രകടനം നടത്തിയിട്ടും രണ്ട് മലയാളി താരങ്ങളെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചതേയില്ലെന്നതാണ് രസകരം.

വിജയ് ഹസാരെ: തുടക്കത്തിലെ തകര്‍ച്ചക്കുശേഷം തകര്‍ത്തടിച്ച് കര്‍ണാടക, വിദര്‍ഭക്ക് കൂറ്റന്‍ വിജയലക്ഷ്യം

വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭക്കായി വിസ്മയ പ്രകടനം നടത്തിയ മലയാളി താരം കരുണ്‍ നായരെയും കര്‍ണാടകക്കായി തിളങ്ങിയ ദേവദ്ത്ത് പടിക്കലിനെയും ചാമ്പ്യൻസ് ട്രോഫി ടീമിലേക്ക് പരിഗണിക്കാതിരുന്നത് ആരാധകരെയും അമ്പരപ്പിച്ചു. ഓസ്ട്രേലിയയില്‍ നിരാശപ്പെടുത്തിയിട്ടും ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി സെലക്ടര്‍മാര്‍ നിലനിര്‍ത്തിയപ്പോള്‍ കരുണ്‍ നായരെ ടീമിലെടുക്കാതിരുന്നത് അപ്രതീക്ഷിതമായിരുന്നു.

ടീം പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കരുണ്‍ നായരെ ടീമിലെടുക്കാതിരുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ കരുണ്‍ നായര്‍ പുറത്തെടുക്കുന്നതുപോലെയുള്ള പ്രകടനങ്ങള്‍ അപൂര്‍വമായി മാത്രമെ സംഭവിക്കാറുള്ളു. 750 ശരാശരിയെന്നത് അത്ഭുതമാണ്. പക്ഷെ ചാമ്പ്യൻസ് ട്രോഫി ടീമില്‍ 15 പേരെ മാത്രമെ എടുക്കാനാവു. അതുകൊണ്ട് തന്നെ എല്ലാവരെയും ടീമിലെടുക്കാനാവില്ലെന്നായിരുന്നു അഗാര്‍ക്കറുടെ മറുപടി.

വേറെ ഒരു മാര്‍ഗവുമില്ലായിരുന്നു, സിറാജിനെ ഒഴിവാക്കിയത് തന്നെ; കാരണം വ്യക്തമാക്കി രോഹിത് ശര്‍മ

വിജയ് ഹസാരെ ഫൈനല്‍ വരെ എട്ട് കളികളിലെ ഏഴ് ഇന്നിംഗ്സുകളിലായി അ‍ഞ്ച് സെഞ്ചുറി അടക്കം 752 റണ്‍സ് ശരാശരിയില്‍ 752 റണ്‍സാണ് കരുണ്‍ അടിച്ചുകൂട്ടിയത്. ഒരേയൊരു തവണ മാത്രമാണ് കരുണ്‍ ടൂര്‍ണമെന്‍റില്‍ പുറത്തായത്. ഓസ്ട്രേലിയൻ പര്യടനത്തില്‍ ഇന്ത്യൻ ടീമിലുണ്ടായിരുന്ന മറ്റൊരു മലയാളി താരം ദേവ്ദത്ത് പടിക്കലാകട്ടെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ സെഞ്ചുറിയും സെമിയില്‍ 86 റണ്‍സും നേടി  തിളങ്ങിയെങ്കിലും റിസര്‍വ് ഓപ്പണറായി ടീമിലേക്ക് പരിഗണിക്കപ്പെട്ടില്ല. കര്‍ണാടകക്കായി ഓപ്പണറായി തിളങ്ങിയ മായങ്ക് അഗര്‍വാള്‍ വിജയ് ഹസാരെയില്‍ 619 റണ്‍സടിച്ച് രണ്ടാമത്തെ ടോപ് സ്കോററായെങ്കിലും ചാമ്പ്യൻസ് ട്രോഫി ടീമിലെ റിസര്‍വ് ഓപ്പണറായി സെലക്ടര്‍മാര്‍ തെരഞ്ഞെടുത്തത് യശസ്വി ജയ്സ്വാളിനെയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍