എല്ലാം ഒരു മിന്നല്‍ പോലെ; കണ്ണുതള്ളി അശ്വിന്‍; കാണാം സൗത്തിയുടെ ക്ലാസ് സ്വിങര്‍

By Web TeamFirst Published Feb 22, 2020, 10:53 AM IST
Highlights

മിഡില്‍ സ്റ്റംപിന് നേര്‍ക്കുവന്ന പന്ത് അവസാന നിമിഷമൊന്ന് സ്വിങ് ചെയ്ത് സ്റ്റംപ് പിഴുതു. എന്താണ് സംഭവിച്ചത് എന്നുപോലും അശ്വിന് പിടികിട്ടിയില്ല. 

വെല്ലിംഗ്‌ടണ്‍: ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ മോശം പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിര കാഴ്‌ചവെച്ചത്. ടീം ഇന്ത്യ വെറും 165 റണ്‍സില്‍ പുറത്തായപ്പോള്‍ നാല് വീതം വിക്കറ്റുമായി പേസര്‍മാരായ ടിം സൗത്തിയും കെയ്‌ല്‍ ജമൈസനും തിളങ്ങി. ഇതില്‍ സൗത്തിയുടെ ഒന്നാന്തരം ഒരു വിക്കറ്റുമുണ്ടായിരുന്നു. 

രണ്ടാംദിനം ഇന്ത്യക്ക് ആദ്യം നഷ്‌ടമായത് ഋഷഭ് പന്തിനെ. പിന്നാലെ രവിചന്ദ്ര അശ്വിന്‍ ക്രീസിലേക്ക്. എന്നാല്‍ ആദ്യ പന്തില്‍ തന്നെ അശ്വിനെ ബൗള്‍ഡാക്കുകയായിരുന്നു സൗത്തി. മിഡില്‍ സ്റ്റംപിന് നേര്‍ക്കുവന്ന പന്ത് അവസാന നിമിഷമൊന്ന് സ്വിങ് ചെയ്ത് ബെയ്‌ല്‍സ് തെറിപ്പിച്ചു. എന്താണ് സംഭവിച്ചത് എന്നുപോലും അശ്വിന് പിടികിട്ടിയില്ല. സൗത്തിയുടെ സ്വിങ് മികവ് തെളിയിക്കുകയായിരുന്നു ഈ വിക്കറ്റ്. 

1st Test. 58.3: WICKET! R Ashwin (0) is out, b Tim Southee, 132/7 https://t.co/tW3NpQr6Sl

— BCCI (@BCCI)

Read more: വെല്ലിംഗ്‌ടണില്‍ ഇശാന്ത് ശര്‍മ്മ ആഞ്ഞടിക്കുന്നു; വില്യംസണ്‍ കരുത്തില്‍ കിവീസിന് ലീഡ്

ഇന്നലെ ഓപ്പണര്‍ പൃഥ്വി ഷായെയും മികച്ചൊരു പന്തില്‍ സൗത്തി ബൗള്‍ഡാക്കിയിരുന്നു. 18 പന്തില്‍ 16 റണ്‍സാണ് ഷാ നേടിയത്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ നാല് വിക്കറ്റുകള്‍ സൗത്തി വീഴ്‌ത്തി. അജിങ്ക്യ രഹാനെ(46), മുഹമ്മദ് ഷമി(21) എന്നിവരാണ് പുറത്തായ മറ്റ് രണ്ടുപേര്‍. ടെസ്റ്റിലെ അരങ്ങേറ്റക്കാരന്‍ കെയ്‌ല്‍ ജമൈസനും നാല് വിക്കറ്റ് വീഴ്‌ത്തിയതോടെയാണ് ഇന്ത്യ 165 റണ്‍സിന് പുറത്തായത്. 

click me!