
മുംബൈ: വാങ്കഡെയില്‍ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ വിരാട് കോലി നേടിയ സെഞ്ചുറി സവിശേഷതള്‍ നിറഞ്ഞതായിരുന്നു. തന്റെ ഏകദിന കരിയറിലെ 50-ാം സെഞ്ചുറിയാണ് കോലി പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡ് മറികടക്കാനും കോലിക്ക് സാധിച്ചു. 113 പന്തുകള്‍ നേരിട്ട കോലി രണ്ട് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും അകമ്പടിയോടെയാണ് ഇത്രയും റണ്‍സ് അടിച്ചുക്കൂട്ടിയത്.
സച്ചിനെ സാക്ഷിനിര്‍ത്തിയായിയിരുന്നു കോലിയുടെ പ്രകടനം. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കോലിക്ക് വേണ്ടി സച്ചിന്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. കോലിയുടെ ഭാര്യ അനുഷ്‌ക ശര്‍മ, മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ഡേവിഡ് ബെക്കാം, പരിക്കിനെ തുടര്‍ന്ന് ലോകകപ്പ് നഷ്ടമായ ഹാര്‍ദിക് പാണ്ഡ്യ എന്നിവരെല്ലാം കോലിക്ക് വേണ്ടി കയ്യടിച്ചു. ഗ്യാലറിയിലിരുന്ന് അനുഷ്‌ക കോലിക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്നതത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം...
ന്യൂസിലന്‍ഡിനെ 70 റണ്‍സിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി വിരാട് കോലിക്ക് പുറമെ ശ്രേയസ് അയ്യര്‍ (105) സെഞ്ചുറി നേടിയിരുന്നു. ഇരുവരുടേയും ബാറ്റിംഗ് കരുത്തില്‍ 397 റണ്‍സാണ് ഇന്ത്യ നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.
ഏകദിന ലോകകപ്പില്‍ ഒരു ഇന്ത്യന്‍ താരം ഏഴ് വിക്കറ്റുകള്‍ വീഴ്ത്തുന്നത്. ഇതോടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്താനും ഹാര്‍ദിക്കിന് സാധിച്ചിരുന്നു. നിലവില്‍ 23 വിക്കറ്റാണ് ഷമിക്കുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!