Asianet News MalayalamAsianet News Malayalam

ഇന്ത്യ-കിവീസ് സെമിക്കിടെ ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകള്‍! വാങ്കഡെയിലെ താരസുന്ദരിയെ കണ്ടെത്തി സോഷ്യല്‍ മീഡിയ

ടെലിവിഷന്‍ നടിയായ നിയ ശര്‍മയാണ് വാങ്കഡെയില്‍ നിറഞ്ഞുനിന്നത്. ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നീ മേഖലകളില്‍ ശ്രദ്ധേയായ നടിയാണ് നിയ. ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷം ആളുകളാണ് നടിയെ പിന്തുടരുന്നതും.

watch video actress nia sharma enjoying india vs new zealand semi final
Author
First Published Nov 16, 2023, 12:06 PM IST

മുംബൈ: താരനിബിഡമായിന്നു ഇന്നലെ മുംബൈ, വാങ്കഡെ സ്റ്റേഡിയം. ഇന്ത്യ - ന്യൂസിലന്‍ഡ് സെമി ഫൈനല്‍ കാണാനെത്തിയവരില്‍ ബോളിവുഡ് താരങ്ങളുമുണ്ടായിരുന്നു. രജനികാന്ത്, രണ്‍ബീര്‍ കപൂര്‍, കിയാര അഡ്വാനി, ഷാഹിദ് കപൂര്‍, ജോണ്‍ എബ്രഹാം, സിദ്ധാര്‍ഥ് മല്‍ഹോത്ര, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, മീരാ രജ്പുത്, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തുടങ്ങിവര്‍ ഗ്യാലറിയില്‍ തടിച്ചുകൂടി. മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളറും എംഎല്‍എസ് ക്ലബ് ഇന്റര്‍ മയാമി സഹഉടമയുമായ ഡേവിഡ് ബെക്കാമും മത്സരം കാണാനെത്തിയിരുന്നു.

എന്നാല്‍ ക്യാമറ കണ്ണുകള്‍ മറ്റൊരു താരസുന്ദരിയുടെ നേര്‍ക്കായിരുന്നു. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ട് ഗാലറിയെ ഇളക്കി മറിച്ച സുന്ദരി ആരാണെന്നാണ് സോഷ്യല്‍ മീഡിയ അന്വേഷിക്കുന്നത്. ടെലിവിഷന്‍ നടിയായ നിയ ശര്‍മയാണ് വാങ്കഡെയില്‍ നിറഞ്ഞുനിന്നത്. ടെലിവിഷന്‍ സീരിയല്‍, റിയാലിറ്റി ഷോ, വെബ് സീരിസ് എന്നീ മേഖലകളില്‍ ശ്രദ്ധേയായ നടിയാണ് നിയ. ഇന്‍സ്റ്റഗ്രാമില്‍ 77 ലക്ഷം ആളുകളാണ് നടിയെ പിന്തുടരുന്നതും. ഗാലറിയില്‍ നിന്നുള്ള തന്റെ ചിത്രങ്ങളും വിഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് താനൊരു ക്രിക്കറ്റ് മത്സരം കാണാന്‍ എത്തുന്നതെന്നും നടി പറയുന്നു. ഗ്യാലറിയെ ഇളക്കിമറിച്ച നിയയുടെ നൃത്തചുവടുകള്‍ കാണാം...

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nia Sharma (@niasharma90)

ന്യൂസിലന്‍ഡിനെ 70 റണ്‍സിന് മറികടന്നാണ് ഇന്ത്യ ഫൈനലില്‍ കടന്നത്. മുഹമ്മദ് ഷമിയുടെ ഏഴ് വിക്കറ്റ് പ്രകടനമാണ് മത്സരത്തില്‍ നിര്‍ണായകമായത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ വിരാട് കോലി (117), ശ്രേയസ് അയ്യര്‍ (105) എന്നിവരുടെ സെഞ്ചുറി കരുത്തില്‍ 397 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nia Sharma (@niasharma90)

മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് 48.5 ഓവറില്‍ 327 എല്ലാവരും പുറത്തായി. ഡാരില്‍ മിച്ചല്‍ (119 പന്തില്‍ 134) വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല.

വര്‍ഗീയ വിഷം ചീറ്റിയവര്‍ക്ക് മുഹമ്മദ് ഷമി നല്‍കിയത് കാതടച്ചുള്ള മറുപടി; ലോകകപ്പിലെ താരമെന്ന് എം ബി രാജേഷ്

Follow Us:
Download App:
  • android
  • ios