അച്ഛനേയും മകനേയും പുറത്താക്കി, അശ്വിന് അപൂര്‍വ നേട്ടം! ടാഗ്‌നരെയ്ന്‍ പുറത്താക്കിയ മനോഹര പന്ത് കാണാം

Published : Jul 12, 2023, 09:10 PM IST
അച്ഛനേയും മകനേയും പുറത്താക്കി, അശ്വിന് അപൂര്‍വ നേട്ടം! ടാഗ്‌നരെയ്ന്‍ പുറത്താക്കിയ മനോഹര പന്ത് കാണാം

Synopsis

ഇരുവരേയും പുറത്താക്കിയത് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെ ഒരു അപൂര്‍വ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിനെ തേടിയെത്തി.

ഡൊമിനിക്ക: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ഇതിനോടകം മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (12), ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ് (20), റെയ്മോന്‍ റീഫര്‍ (2) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. 

ആദ്യ രണ്ട് വിക്കറ്റുകളും നേടിയത് വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. ഒരെണ്ണം ഷാര്‍ദുല്‍ ഠാകൂര്‍ സ്വന്തമാക്കി. ടാഗ്‌നരെയ്‌നെ പുറത്താക്കിയതോടെ ഒരു അപൂര്‍വ ഇന്ത്യന്‍ റെക്കോര്‍ഡും അശ്വിനെ തേടിയെത്തി. വിന്‍ഡീസ് ഇതിഹാസം ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ മകനാണ് ടാഗ് നരെയ്ന്‍. ഇതോടെ അച്ഛനേയും മകനേയും പുറത്താക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി അശ്വിന്‍. 

അശ്വിന്റെ മനോഹരമായ പന്തില്‍ ടാഗ്‌നരെയ്‌ന്റെ ഓഫ് സ്റ്റംപ് തെറിക്കുകയായിരുന്നു. യുവതാരത്തിന് വിശ്വസിക്കാന്‍ പോലും സാധിച്ചില്ല. വീഡിയോ കാണാം...

നേരത്തെ, ടോസ് നേടിയ വിന്‍ഡീസ് ക്യാപ്ര്റ്റന്‍ ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവര്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം നടത്തും. കെ എസ് ഭരതിന് പകരം കിഷന്‍ വിക്കറ്റ് കീപ്പറാവും. ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്ത് കളിക്കും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജയ്‌ദേവ് ഉനദ്ഖട്, മുഹമ്മദ് സിറാജ്. 

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്‌വെയ്റ്റ്, ടാഗ്‌നരെയ്ന്‍ ചന്ദര്‍പോള്‍, റെയ്‌മോന്‍ റീഫര്‍, ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡ്, അലിക്ക് അതനെസെ, ജോഷ്വാ ഡ സില്‍വ, ജേസണ്‍ ഹോള്‍ഡര്‍, റഖീം കോണ്‍വാള്‍, അല്‍സാരി ജോസഫ്, കെമര്‍ റോച്ച്, ജോമല്‍ വറിക്കന്‍.

മലയാളി താരം നിരാശപ്പെടുത്തി! ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച
 

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമായി ഗുജറാത്ത് ടൈറ്റൻസ് താരം അര്‍ഷാദ് ഖാന്‍
ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്ത് സ്മൃതിയും പലാഷും, വിവാഹ നിശ്ചയ വീഡിയോകള്‍ ഡീലിറ്റ് ചെയ്യാതെ പലാഷ്