
ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ ഇന്ത്യ എ ടീമീനെതിരായ സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് ബംഗ്ലാദേശ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ അക്ബര്‍ അലിയുടെ മണ്ടത്തരം. സൂപ്പര്‍ ഓവറില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് െൈഫനലില്‍ കടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. ബംഗ്ലാദേശിനെ ഹബീബുര്‍ റഹ്മാന്‍ സോഹന്റെ (46 പന്തില്‍ 65) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. എസ് എം മെഹറോബ് (18 പന്തില്‍ പുറത്താവാതെ 48) ഇന്നിംഗ്‌സാണ് മത്സരത്തില്‍ നിര്‍ണായകമായത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യയും ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇത്രയും റണ്‍സ് നേടി. 44 റണ്‍സ് നേടിയ പ്രിയാന്‍ഷ് ആര്യയാണ് ടോപ് സ്‌കോറര്‍.
അവസാന ഓവറില്‍ 16 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ അഷുതോഷ് ഒരു റണ്‍ ഓടിയെടുത്തു. അടുത്ത പന്തില്‍ നെഹല്‍ വധേരയും ഒരു റണ്‍സെടുത്തു. മൂന്നാം പന്തില്‍ അഷുതോഷ് സിക്‌സ് നേടി. നാലാം പന്ത് ബൗണ്ടറിയിലേക്ക്. അനായാസ ക്യാച്ച് ബംഗ്ലാ താരം വിട്ടുകളയുകയായിരുന്നു. അഞ്ചാം പന്തില്‍ അഷുതോഷ് പുറത്തായി. അവസാന പന്തില്‍ ജയിക്കാന്‍ നാല് റണ്‍സ്. ഹര്‍ഷ് ദുബെ പന്ത് ലോംഗ് ഓണിലേക്ക് പായിച്ചു. ഒരു റണ്‍ മാത്രം നേടാന്‍ സാധിക്കുമായരുന്നുള്ളു. എന്നാല്‍ ബംഗ്ലാദേശ് വിക്കറ്റ് കീപ്പറുടെ മണ്ടത്തരം മൂന്ന് റണ്‍സാക്കി കൊടുത്തു. വിക്കറ്റ് കീപ്പര്‍ അക്ബര്‍ അലി പന്ത് കയ്യില്‍ ഒതുക്കുന്നതിന് പകരം സ്റ്റംപിലേക്ക് എറിഞ്ഞു. എന്നാല്‍ വിക്കറ്റില്‍ കൊണ്ടതുമില്ല. ഇന്ത്യന്‍ താരങ്ങള്‍ ഒരു റണ്‍ കൂടി ഓടിയെടുത്തു. ഇതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. വീഡിയോ കാണാം...
സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ആദ്യ പന്ത് നേരിട്ട ജിതേഷ് ശര്‍മ ബൗള്‍ഡായി. തൊട്ടടുത്ത പന്തില്‍ അഷുതോഷ് ശര്‍മയും പുറത്തായതോടെ ഇന്ത്യക്ക് സൂപ്പര്‍ ഓവറില്‍ റില്‍ റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. സുയഷ് ശര്‍മയുടെ ആദ്യ പന്ത് യാസിര്‍ അലി സിക്‌സിന് ശ്രമിച്ചു. എന്നാല്‍ ലോംഗ് ഓണില്‍ രമണ്‍ദീപ് സിംഗ് കയ്യിലൊതുക്കി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ബംഗ്ലാദേശ് വിജയം തട്ടിയെടുത്തു. സുയഷിന്റെ പന്ത് വൈഡാവുകയായിരുന്നു.
നേരത്തെ മികച്ച തുടക്കമായിരുന്നു ഇന്ത്യക്ക്. വൈഭവ് സൂര്യവന്‍ഷി (15 പന്തില്‍ 38) - ആര്യ സഖ്യം ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് ചേര്‍ത്തു. വൈഭവ് പുറത്തായ ശേഷം ജിതേഷ് ശര്‍മ (33), നെഹല്‍ വധേര (32) എന്നിവര്‍ക്ക് മാത്രമാണ് തിളങ്ങാന്‍ സാധിച്ചത്. നമന്‍ ധിര്‍ (7), രമണ്‍ദീപ് സിംഗ് (17), അഷുതോഷ് ശര്‍മ (13) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍.