അനായാസ മത്സരമെന്ന് രവി ശാസ്ത്രി! നിങ്ങളത് പറയരുതെന്ന് ദിനേശ് കാര്‍ത്തികിന്റെ മറുപടി- വീഡിയോ

By Web TeamFirst Published Sep 24, 2022, 4:25 PM IST
Highlights

ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (20 പന്തില്‍ 46) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

നാഗ്പൂര്‍: ഗംഭീര തിരിച്ചുവരവാണ് ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ ഇന്ത്യ നടത്തിയത്. നാഗ്പൂരില്‍ രണ്ടാം ടി20യില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എട്ട് ഓവറാക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ എട്ട് ഓവറില്‍ 90 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് (20 പന്തില്‍ 46) ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (10), വിരാട് കോലി (11), സൂര്യകുമാര്‍ യാദവ് (0), ഹാര്‍ദിക് പാണ്ഡ്യ (9) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് പന്തുകള്‍ മാത്രം നേരിട്ട ദിനേശ് കാര്‍ത്തിക് സിക്‌സും ഫോറും നേടി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തി. 

'ഇവനെ പെട്ടെന്ന് വിവാഹം കഴിപ്പിച്ചുവിട്ടാല്‍ എല്ലാം ശരിയാവും', പരിക്കേറ്റ ജഡേജക്ക് മുമ്പില്‍ റീലുമായി ധവാന്‍

വിമര്‍ശനങ്ങളുടെ മുന്നില്‍ നില്‍ക്കെ കാര്‍ത്തിക് മത്സരം ഫിനിഷ് ചെയ്തത് ഇന്ത്യക്ക് ആശ്വാസമായി. മത്സരത്തിന് ശേഷം കാര്‍ത്തിക് മുന്‍ ഇന്ത്യന്‍ പരിശീലകനും ഇപ്പോള്‍ കമന്റേറ്ററുമായ രവി ശാസ്ത്രിയുമായി സംസാരിച്ചു. ശാസ്ത്രിയുടെ ചോദ്യത്തിന് കാര്‍ത്തിക് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ശാസ്ത്രിയുടെ ചോദ്യം ഇതായിരുന്നു. ''അനായാസ മത്സരമായിരുന്ന ഡി കെ. രണ്ട് പന്തുകള്‍. 6, 4. നന്ദി.'' ഇത്രയുമാണ് ശാസ്ത്രി ചോദിച്ചത്. അതിന് മറുപടിയായി കാര്‍ത്തിക് പറയുന്നതിങ്ങനെ. ''ഒരു മത്സരവും അനായാസമല്ലെന്ന് നിങ്ങളാണ് എന്നെ പഠിപ്പിച്ചത്. അതിലേക്ക് തിരിച്ചുപോവേണ്ടതില്ല, ഇന്നത്തെ മത്സരം അല്‍പം കഠിനമായിരുന്നു. നിങ്ങള്‍ക്കറിയാമത്.!'' കാര്‍ത്തിക് ചിരിയോടെ മറുപടി പറഞ്ഞു. വീഡിയോ കാണാം...

pic.twitter.com/qPhcTAfmAZ

— cricket fan (@cricketfanvideo)

നേരത്തെ മാത്യു വെയ്ഡിന്റെ (20 പന്തില്‍ പുറത്താവാതെ 43) ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ആരോണ്‍ ഫിഞ്ച് (15 പന്തില്‍ 31) മികച്ച പ്രകടനം പുറത്തെടുത്തു. കാമറോണ്‍ ഗ്രീന്‍ (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), ടിം ഡേവിഡ് (2), സ്റ്റീവന്‍ സ്മിത്ത് (8) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!