പുറത്തായപ്പോള്‍ സ്റ്റംപ് തട്ടിത്തെറിപ്പിച്ച് ഹര്‍മന്‍പ്രീത്! അംപയറോട് കയര്‍ത്തു; കടുത്ത വിവാദം - വീഡിയോ

Published : Jul 22, 2023, 06:20 PM IST
പുറത്തായപ്പോള്‍ സ്റ്റംപ് തട്ടിത്തെറിപ്പിച്ച് ഹര്‍മന്‍പ്രീത്! അംപയറോട് കയര്‍ത്തു; കടുത്ത വിവാദം - വീഡിയോ

Synopsis

മത്സരശേഷം താരം അംപയറിംഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്.

ധാക്ക: ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തിന് ശേഷം അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മത്സരം ടൈ ആയി അവസാനിച്ചിരുന്നു.  ധാക്ക, ഷേര്‍ ബംഗ്ലാ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സാണ് നേടിയത്. ഫര്‍ഗാന ഹഖ് (107) സെഞ്ചുറി നേടി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 49.3 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു.

21 പന്തില്‍ 14 റണ്‍സെടുത്ത ഹര്‍മന്‍ തെറ്റായ തീരുമാനത്തിലൂടെയാണ് പുറത്തായത്. നഹിദ അക്തറിന്റെ പന്ത് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് കൗര്‍ പുറത്താവുന്നത്. എന്നാല്‍ മടങ്ങുമ്പോള്‍ സ്റ്റംപ് ബാറ്റുകൊണ്ട് തട്ടിയാണ് കൗര്‍ മടങ്ങുന്നത്. ഔട്ട് വിളിച്ച അംപയറോട് പലതും പറയുന്നുണ്ടായിരുന്നു. പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് കൗര്‍ ദേഷ്യത്തോടെ വിളിച്ചു പറഞ്ഞു. വീഡിയോ കാണാം...

മത്സരശേഷം താരം അംപയറിംഗിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ''ഇത്തരത്തിലുള്ള അംപയറിംഗ് സംഭവിക്കുന്നത് ആശ്ചര്യമുണ്ടാക്കുന്നു. ചില തീരുമാനങ്ങള്‍ കടുത്ത നിരാശയുണ്ടാക്കുന്നതാണ്. അംപയറില്‍ പരിതാപകരമെന്ന് പറയേണ്ടവരും. അടുത്ത തവണ വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയറിംഗിനെ എങ്ങനെ നേരിടണമെന്ന് വ്യക്തമായി പഠിക്കണം.'' കൗര്‍ മത്സരശേഷം വ്യക്തമാക്കി.

ഹര്‍ലീന്‍ ഡിയോളാണ് (77) ടോപ് സ്‌കോറര്‍. നഹിദ അക്തര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയില്‍ അവസാനിച്ചു. ട്രോഫി ഇരു ടീമുകളും പങ്കിട്ടു. മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചിരുന്നത്.സ്‌കോര്‍ബോര്‍ഡില്‍ 32 റണ്‍സ് മാത്രമുള്ളപ്പോല്‍ ഷെഫാലി വര്‍മ (4), യഷ്ടിക ഭാട്ടിയ (5) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. നാലാം വിക്കറ്റില്‍ സ്മൃതി മന്ഥാന (59) - ഹര്‍ലീന്‍ സഖ്യം 107 റണ്‍സ് ചേര്‍ത്തതാണ് ഇന്ത്യക്ക് തുണയായത്. സ്മൃതി പുറത്തായ ശേഷം ജമീമ റോഡ്രിഗസിന് (33) മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ഹര്‍മന്‍പ്രീത് കൗര്‍ (14), ദീപ്തി ശര്‍മ (1), അമന്‍ജോത് കൗര്‍ (10) സ്‌നേഹ് റാണ (0) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ ഹര്‍ലീനും പുറത്തായി. 109 പന്തുകള്‍ നേരിട്ട ഹര്‍ലീന്‍ ഒമ്പത് ബൗണ്ടികള്‍ നേടി.

അവസാന രണ്ട് ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഒരു വിക്കറ്റ് മാത്രമായിരുന്നു ബാക്കി. ജമീമ ക്രീസിലുണ്ടായിരുന്നു. 49-ാം ഓവറില്‍ ആറ് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍. ആദ്യ പന്തില്‍ മേഘ്‌ന സിംഗ് ഒരു റണ്‍ നേടി. അടുത്ത പന്തില്‍ ജമീമയും സിംഗിളെടുത്തു. എന്നാല്‍ മൂന്നാം പന്തില്‍ മേഘ്‌ന പുറത്തായി. 48-ാം ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടമായതാഅ ഇന്ത്യക്ക് തിരിച്ചടിയായത്.

നേരത്തെ, 160 പന്തിലാണ് ഹര്‍ഫഗാന 107 റണ്‍സ് നേടിയത്. ഇതില്‍ ഏഴ് ബൗണ്ടറികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം വിക്കറ്റില്‍ ഷമീമ സുല്‍ത്താന (52)യ്‌ക്കൊപ്പം 93 റണ്‍സാണ് ഫര്‍ഗാന കൂട്ടിചേര്‍ത്തത്. നിഗര്‍ സുല്‍ത്താന (24), ഋതു മോണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ശോഭന മൊസ്താരി (23) പുറത്താവാതെ നിന്നു. ആദ്യ ഏകദിനം ബംഗ്ലാദേശ് ജയിച്ചിരുന്നു. രണ്ടാം ഏകദിനത്തില്‍ ഇന്ത്യ തിരിച്ചടിച്ചു. നിര്‍ണായകമായ മൂന്നാം ഏകദിനം ടൈയിലും അവസാനിച്ചു.

എമേര്‍ജിംഗ് ഏഷ്യാ കപ്പ്: പാക് എയെ വീഴ്‌ത്തി ഇന്ത്യ എ കിരീടമുയര്‍ത്തും, ഇതാ കാരണങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 ലോകകപ്പ് ചരിത്രത്തിലാദ്യം, ഓസ്ട്രേലിയക്കെതിരെ സെഞ്ചുറിയുമായി ചരിത്രനേട്ടം സ്വന്തമാക്കി പാതും നിസങ്ക
പാതും നിസങ്കക്ക് സെഞ്ചുറി, ഓസ്ട്രേലിയക്കെതിരെ വമ്പന്‍ ജയവുമായി ശ്രീലങ്ക സൂപ്പര്‍ 8ൽ, അവസാന മത്സരം ഓസീസിന് നിർണായകം