
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ശക്തമായ നിലയിലാണ് ഇന്ത്യ. ആദ്യദിവസം അവസാനിക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്നിന് 276 എന്ന നിലയിലാണ്. കെ എല്‍ രാഹുല്‍ (127), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. ഇന്നലെ ടെസ്റ്റ് കരിയറിലെ ആറാം സെഞ്ചുറിയാണ് രാഹുല്‍ പൂര്‍ത്തിയാക്കിയത്.
രോഹിത് ശര്‍മ (83), ചേതേശ്വര്‍ പൂജാര (9), വിരാട് കോലി (42) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ലോര്‍ഡ്‌സിലെ മനോഹര ക്രിക്കറ്റിനിടയില്‍ ഒരു രസകരമായ സംഭവം നടന്നു. സാം കറനെതിരെ കോലി കവര്‍ഡ്രൈവിന് ശ്രമിച്ചപ്പോഴായിരുന്നു അത്. ഷോട്ടില്‍ പന്ത് ബൗണ്ടറി ലൈനിനരികിലെത്തി. പന്തിന് പിന്നാലെ ഇംഗ്ലീഷ് ഫീല്‍ഡര്‍മാരായ ഡോം സിബ്ലിയും ഹസീബ് ഹമീദും.
പന്ത് ലൈനിനടുത്തെത്തിയപ്പോള്‍ ആര് ഡൈവ് ചെയ്യണമെന്ന് ഇരുവര്‍ക്കും ആശയക്കുഴപ്പം. എന്നാല്‍ മറ്റൊന്നിനും കാത്തുനില്‍ക്കാതെ ഇരുവരും പന്തിന് വേണ്ടി ഡൈവ് ചെയ്തു. എന്തായാലും ഇരുവര്‍ക്കും കൂട്ടയടി ഒഴിവാക്കാനായി. വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!