ബിസിനസ് ക്ലാസ് മറ്റൊരാള്‍ക്ക് വിട്ടുകൊടുത്തു; ഓരോ നിമിഷവും ധോണി അമ്പരപ്പിച്ചുകൊണ്ടിരിക്കുകയാണ്

By Web TeamFirst Published Aug 22, 2020, 2:41 PM IST
Highlights

വിമാനത്തിലുണ്ടായിരുന്ന സിഎസ്‌കെ സ്റ്റാഫാണ് ധോണിയുമായി ബന്ധപ്പെട്ട സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ...
 

ദുബായ്:  ലോകക്രിക്കറ്റില്‍ ക്യാപ്റ്റന്‍ കൂള്‍ എന്നാണ് ധോണി അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ ശാന്തമായ സ്വഭാവവും സമ്മര്‍ദ്ദഘട്ടങ്ങളെ വെപ്രാളമില്ലാതെ അതിജീവിക്കാനുള്ള കഴിവുമാണ് ധോണിക്ക് ആ പേര് ചാര്‍ത്തികൊടുത്തത്. കളത്തിനും പുറത്തും കാണിക്കുന്ന വിനയമാണ് ധോണിയെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.

ഇന്നലെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലിനായി യുഎഇയിലേക്ക് താത്ര തിരിച്ചത്. ക്യാപ്റ്റന്‍ ധോണിയും സംഘത്തിലുണ്ടായിരുന്നു. ചെന്നൈയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനത്തിലാണ് ചെന്നൈ ടീമംഗങ്ങള്‍ യൂഎഇയിലേക്ക് പറന്നത്. ടീമിനൊപ്പം സപ്പോര്‍ട്ടിംഗ് സ്റ്റാഫുകളും യാത്രിയിലുണ്ടായിരുന്നു. ഇപ്പോഴിതാ വിമാനത്തിലുണ്ടായ ഒരു രസകരമായ സംഭവം പുറത്തുവന്നിരിക്കുകയാണ്. 

ബിസിനസ് ക്ലാസിലായിരുന്നു ധോണിയും സംഘവും. വിമാനത്തിലുണ്ടായിരുന്ന സിഎസ്‌കെ സ്റ്റാഫാണ് ധോണിയുമായി ബന്ധപ്പെട്ട സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ബിസിനസ് ക്ലാസില്‍ ധോണിയിരുന്ന സീറ്റ് സ്റ്റാഫിന് വിട്ടുനല്‍കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ കാലുകള്‍ നല്ല നീളമുണ്ടെന്നും അതുകൊണ്ടുതന്നെ എന്റെ സീറ്റിലേക്ക് ഇരുന്നോളൂവെന്ന് ധോണി അദ്ദേഹത്തോട് പറയുകയായിരുന്നു. ധോണി റെയ്‌നയോട് സംസാരിക്കുന്ന വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വീഡിയോ കാണാം...

When a man who’s seen it all, done it all in Cricket tells you, “Your legs are too long, sit in my seat (Business Class), I’ll sit in Economy.” The skipper never fails to amaze me. pic.twitter.com/bE3W99I4P6

— george (@georgejohn1973)
click me!