നിങ്ങള്‍ അവിടെ എന്ത് ചെയ്യുകയാണ്? ശാന്തത നഷ്ടപ്പെട്ട് രോഹിത് ശര്‍മ; ഫീല്‍ഡറോട് ദേഷ്യപ്പെടുന്ന വീഡിയോ കാണാം

Published : Jun 08, 2023, 12:02 PM IST
നിങ്ങള്‍ അവിടെ എന്ത് ചെയ്യുകയാണ്? ശാന്തത നഷ്ടപ്പെട്ട് രോഹിത് ശര്‍മ; ഫീല്‍ഡറോട് ദേഷ്യപ്പെടുന്ന വീഡിയോ കാണാം

Synopsis

അദ്ദേഹം തന്റെ ദേഷ്യം പ്രകടമാക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയെ പന്തെറിയാന്‍ ഏല്‍പ്പിച്ചപ്പോഴാണ് രോഹിത് തന്റെ അതൃപ്തി പ്രകടമാക്കിയത്.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ടോസ് ടോസ് നേടിയിട്ടും ഇന്ത്യക്ക് അവസരം മുതലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടക്കത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടമായിട്ടും ട്രാവിസ് ഹെഡ് (146)- സ്റ്റീവന്‍ സ്മിത്ത് (96) കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യക്കായില്ല. 

അവസാന രണ്ട് സെഷനിലും ഇരുവരും ബാറ്റ് ചെയ്തു. ഹെഡ് ഏകദിന ശൈലിയില്‍ ബാറ്റ് വീശിയപ്പോള്‍ സ്മിത്ത് ഒരറ്റത്ത് വിക്കറ്റ് പോവാതെ കാത്തു. രോഹിത് ബൗളര്‍മാരെ മാറി മാറി ഉപയോഗിച്ചെങ്കിലും കാര്യമായ മാറ്റമൊന്നും ഉണ്ടായില്ല. ഇതിനിടെ രോഹിത്തിന്റെ മുഖത്ത് പരസ്യമായിരുന്നു.

അദ്ദേഹം തന്റെ ദേഷ്യം പ്രകടമാക്കുകയും ചെയ്തു. രവീന്ദ്ര ജഡേജയെ പന്തെറിയാന്‍ ഏല്‍പ്പിച്ചപ്പോഴാണ് രോഹിത് തന്റെ അതൃപ്തി പ്രകടമാക്കിയത്. ഫീല്‍ഡിംഗ് പൊസിഷന്‍ ശരിയാവാതിരുന്നപ്പോള്‍ 'ക്യാ യാര്‍ തും ലോഗ്' (എന്താണ് നിങ്ങള്‍ ചെയ്യുന്നത്) എന്നദ്ദേഹം ദേഷ്യത്തോടെ ചോദിക്കുന്നുണ്ടായിരുന്നു. രോഹിത് പറയുന്നത് സ്റ്റംപ് മൈക്ക് ഒപ്പിയെടുക്കുകയും ചെയ്തും. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുത്. ദൃശ്യമങ്ങള്‍ കാണാം...

രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും (43) ഉസ്മാന്‍ ഖവാജയെയും (0) ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് ഖവാജയെ തുടര്‍ച്ചയായി ബീറ്റ് ചെയ്ത സിറാജ് ഒടുവില്‍ ഖവാജയെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ചു.

10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ അപ്പോഴുണ്ടായിരുന്നുള്ളു. എന്നാല്‍ ഷമിയുടെയും സിറാജിന്റെ ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ ശ്വാസം വിട്ട വാര്‍ണറും ലാബുഷെയ്‌നും ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തി. ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ(43) വീഴ്ത്തി ഷാര്‍ദ്ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന്  പിന്നില്‍ കെ എസ് ഭരത് മനോഹരമായി കൈയിലൊതുക്കി. സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു.

എന്നാല്‍ ലഞ്ചിന് ശേഷ ലബുഷെയ്‌നെ (26) ഷമി ബൗള്‍ഡാക്കി. എന്നാല്‍ ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിന്നീടാണ് പിറന്നത്. ഇരുവരും ഇതുവരെ 251 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ ഹെഡ് ഇതുവരെ 22 ഫോറും ഒരു സിക്‌സും നേടി. സ്മിത്തിന്റെ അക്കൗണ്ടില്‍ 14 ബൗണ്ടറികളുണ്ട്.

രോഹിത്തിനെ കൊണ്ടൊന്നും പറ്റില്ല! ഇന്ത്യ പ്രതിരോധത്തിലായതിന് പിന്നാലെ കോലിയുടെ ക്യാപ്റ്റന്‍സിക്ക് പൂമാല

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടി20 റാങ്കിംഗ്: സഞ്ജുവിനും ഗില്ലിനും സൂര്യക്കും സ്ഥാന നഷ്ടം, ബുമ്രയുടെ റെക്കോര്‍ഡ് തകര്‍ത്ത് വരുണ്‍ ചക്രവര്‍ത്തി
'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍