ഡേവിഡ് വാര്‍ണര്‍ (43), ഉസ്മാന്‍ ഖവാജ (0), മര്‍നസ് ലബുഷെയ്ന്‍ (26) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായെങ്കിലും സ്മിത്ത് - ഹെഡ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യക്കായില്ല.

ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മികച്ച നിലയിലാണ് ഓസ്‌ട്രേലിയ. ഓവലില്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നിന് 327 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. സറ്റീവന്‍ സ്മിത്ത് (95), ട്രാവിസ് ഹെഡ് (146) എന്നിവരാണ് ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍ (43), ഉസ്മാന്‍ ഖവാജ (0), മര്‍നസ് ലബുഷെയ്ന്‍ (26) എന്നിവരുടെ വിക്കറ്റുകള്‍ നേരത്തെ നഷ്ടമായെങ്കിലും സ്മിത്ത് - ഹെഡ് കൂട്ടുകെട്ട് തകര്‍ക്കാന്‍ ഇന്ത്യക്കായില്ല. ഇരുവരും ഇതുവരെ 251 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഇരുവരും ആധിപത്യം കാണിച്ചതോടെ രോഹിത് ശര്‍മ - വിരാട് കോലി ക്യാപ്റ്റന്‍സി താരതമ്യം ചെയ്യുകയാണ് ആരാധകര്‍.

കടുത്ത വിമര്‍ശനമാണ് രോഹിത്തിനെതിരെ ഉയരുന്നത്. അതേസമയം, കോലിയുടെ ആക്രമണോത്സുക ക്യാപ്റ്റന്‍സിന്റെ അഭാവും അറിയുന്നുണ്ടെന്ന് മറ്റുചിലരും അഭിപ്രായപ്പെട്ടു. ഇക്കൂട്ടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ജസ്റ്റിന്‍ ലാംഗറുമുണ്ട്. ചില ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തിലേക്ക് കടന്നാല്‍ പിച്ചിലെ പച്ചപ്പും മൂടിക്കെട്ടിയ അന്തരീക്ഷവും കണ്ട് ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഗ്രഹിച്ച തുടക്കമാണ് പേസര്‍മാരായ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും നല്‍കിയത്. തുടക്കത്തില്‍ നല്ല സ്വിംഗ് ലഭിച്ച ഇരുവരും ഓസീസ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറെയും (43) ഉസ്മാന്‍ ഖവാജയെയും (0) ബാക്ക് ഫൂട്ടില്‍ നിര്‍ത്തി. നാലാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ ലഭിക്കുകയും ചെയ്തു. ഓഫ് സ്റ്റംപിന് പുറത്ത് ഖവാജയെ തുടര്‍ച്ചയായി ബീറ്റ് ചെയ്ത സിറാജ് ഒടുവില്‍ ഖവാജയെ വിക്കറ്റിന് പിന്നില്‍ ശ്രീകര്‍ ഭരത്തിന്റെ കൈകളിലെത്തിച്ചു.

10 പന്ത് നേരിട്ട ഖവാജ അക്കൗണ്ട് തുറക്കും മുമ്പെ ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സെ അപ്പോഴുണ്ടായിരുന്നുള്ളു. എന്നാല്‍ ഷമിയുടെയും സിറാജിന്റെ ആദ്യ സ്‌പെല്‍ കഴിഞ്ഞതോടെ ശ്വാസം വിട്ട വാര്‍ണറും ലാബുഷെയ്‌നും ചേര്‍ന്ന് പതുക്കെ സ്‌കോറുയര്‍ത്തി. ബൗളിംഗ് മാറ്റമായി എത്തിയ ഷര്‍ദ്ദുല്‍ താക്കൂര്‍ ഓസീസിനെ വെള്ളം കുടിപ്പിച്ചെങ്കിലും ഉമേഷ് യാദവ് നിരാശപ്പെടുത്തി. ഉമേഷിന്റെ ഒരോവറില്‍ നാല് ബൗണ്ടറിയടിച്ച വാര്‍ണര്‍ ഓസീസ് ആക്രമണം നയിച്ചത്. മറുവശത്ത് രണ്ട് ഷാര്‍ദ്ദുലിന്റെ പന്തില്‍ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലുകള്‍ അതിജീവിച്ച ലാബുഷെയ്ന്‍ പിടിച്ചു നിന്നു. ഇന്ത്യയാകട്ടെ രണ്ട് റിവ്യു അവസരങ്ങള്‍ നഷ്ടമാക്കുകയും ചെയ്തു.

ഓസീസിനെ 50 കടത്തിയ ഇരുവരും ചേര്‍ന്ന് ആദ്യ സെഷനില്‍ മേല്‍ക്കൈ സമ്മാനിക്കുമെന്ന് കരുതിയിരിക്കെ ആണ് ലഞ്ചിന് മുമ്പ് വാര്‍ണറെ(43) വീഴ്ത്തി ഷാര്‍ദ്ദുല്‍ ഓസീസിന് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ലെഗ് സ്റ്റംപിലെറിഞ്ഞ ഷോര്‍ട്ട് പിച്ച് പന്തില്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ച വാര്‍ണറെ വിക്കറ്റിന് പിന്നില്‍ കെ എസ് ഭരത് മനോഹരമായി കൈയിലൊതുക്കി. സ്റ്റീവ് സ്മിത്തും ലാബുഷെയ്‌നും ചേര്‍ന്ന് ആദ്യ സെഷനില്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഓസീസിനെ 73 റണ്‍സിലെത്തിച്ചു.

എന്നാല്‍ ലഞ്ചിന് ശേഷ ലബുഷെയ്‌നെ (26) ഷമി ബൗള്‍ഡാക്കി. എന്നാല്‍ ഓസീസ് ഇന്നിംഗ്‌സിന്റെ നട്ടെല്ലായ കൂട്ടുകെട്ട് പിന്നീടാണ് പിറന്നത്. ഇരുവരും ഇതുവരെ 251 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ ബാറ്റ് വീശീയ ഹെഡ് ഇതുവരെ 22 ഫോറും ഒരു സിക്‌സും നേടി. സ്മിത്തിന്റെ അക്കൗണ്ടില്‍ 14 ബൗണ്ടറികളുണ്ട്.

YouTube video player