മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ബൈക്കുമായി പറന്ന് എം എസ് ധോണി; വീഡിയോ വൈറല്‍

Published : Aug 03, 2026, 08:30 PM IST
MS Dhoni

Synopsis

അന്താരാഷ്ട്ര മോട്ടോര്‍ റേസിങ് സര്‍ക്യൂട്ടില്‍ വേഗതയിലാണ് 45 കാരനായ ധോണി ബൈക്ക് ഓടിച്ചത്. റൈഡിന് ശേഷം പിറ്റ് ലെയ്‌നില്‍ തിരിച്ചെത്തിയ താരം ഹെല്‍മെറ്റ് ഊരിമാറ്റി ആരാധകരെ അഭിവാദ്യം ചെയ്തതോടെ ഗാലറി ആവേശക്കടലായി മാറി.

ചെന്നൈ: മദ്രാസ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ സൂപ്പര്‍ബൈക്ക് ഓടിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോണി. ടിവിഎസ് യൂറോഗ്രിപ് സംഘടിപ്പിച്ച പ്രൊമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തി ട്രാക്കിലിറങ്ങിയത്. കമ്പനിയുടെ മുന്‍നിര മോട്ടോര്‍സൈക്കിള്‍ ടയറുകള്‍ പരീക്ഷിച്ചതിന് ശേഷം ഉയര്‍ന്ന വേഗതയില്‍ ട്രാക്ക് വലംവെച്ച ധോണിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

അന്താരാഷ്ട്ര മോട്ടോര്‍ റേസിങ് സര്‍ക്യൂട്ടില്‍ വേഗതയിലാണ് 45 കാരനായ ധോണി ബൈക്ക് ഓടിച്ചത്. റൈഡിന് ശേഷം പിറ്റ് ലെയ്‌നില്‍ തിരിച്ചെത്തിയ താരം ഹെല്‍മെറ്റ് ഊരിമാറ്റി ആരാധകരെ അഭിവാദ്യം ചെയ്തതോടെ ഗാലറി ആവേശക്കടലായി മാറി. ബൈക്കുകളോടും കാറുകളോടുമുള്ള ധോണിയുടെ അടങ്ങാത്ത അഭിനിവേശം ഒരിക്കല്‍കൂടി വ്യക്തമാക്കുന്നതായിരുന്നു ഈ പരിപാടി.

 

 

ഐപിഎല്‍ 2026 സീസണിന്റെ അവസാനത്തിന് ശേഷം പൊതുവേ ഒതുങ്ങിക്കൂടുന്ന താരം, റാഞ്ചിയിലെ തന്റെ ഗ്യാരേജിലെ വാഹനങ്ങള്‍ക്കൊപ്പമുള്ള വിശേഷങ്ങളും ബ്രാന്‍ഡ് കമ്മിറ്റ്മെന്റുകളുമായാണ് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്.

ഐപിഎല്‍ ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍

തമിഴ്‌നാട്ടില്‍ ധോണിയുടെ ഈ സാനിധ്യം അദ്ദേഹത്തിന്റെ ക്രിക്കറ്റ് ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയിട്ടുണ്ട്. 2027ലെ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി താരം മഞ്ഞക്കുപ്പായത്തില്‍ വീണ്ടുമെത്തുമോ അതോ കളി മതിയാക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 2026ലെ ഐപിഎല്‍ സീസണില്‍ പരിക്കുകള്‍ കാരണം മുഴുവന്‍ മത്സരങ്ങളും ധോണിക്ക് നഷ്ടമായിരുന്നു. എവേ മത്സരങ്ങള്‍ക്ക് പോലും ടീമിനൊപ്പം സഞ്ചരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ മാസം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫ്രാഞ്ചൈസിയില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. 18 വര്‍ഷക്കാലം ടീമിന്റെ മുഖ്യ പരിശീലകനായിരുന്ന സ്റ്റീഫന്‍ ഫ്‌ലെമിങ് പടിയിറങ്ങിയത് ധോണിയുമായുള്ള അദ്ദേഹത്തിന്റെ കൂട്ടായ്മയ്ക്കും വിരാമമിട്ടു. പുതിയ സീസണിനായുള്ള ഒരുക്കങ്ങള്‍ ഫ്രാഞ്ചൈസി ആരംഭിച്ചിട്ടുണ്ടെങ്കിലും, തന്റെ ഭാവിയെക്കുറിച്ചുള്ള പുറംലോകത്തിന്റെ ചര്‍ച്ചകളിലൊന്നും അസ്വസ്ഥനാകാതെ ബൈക്ക് റൈഡിന്റെ ആവേശം ആസ്വദിക്കുകയാണ് 'തല' ധോണി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ജസ്പ്രീത് ബുംറയുടെ പരിക്കിന് പിന്നാലെ വിവാദം; സെന്റര്‍ ഓഫ് എക്‌സലന്‍സിനും സെലക്ഷന്‍ കമ്മിറ്റിക്കുമിടയില്‍ ആശയവിനിമയക്കുറവ്
ദുലീപ് ട്രോഫി: നോര്‍ത്ത് സോണ്‍ ടീമില്‍ അര്‍ഷ്ദീപ് സിംഗും, ജമ്മു കശ്മീരില്‍ നിന്ന് ആറ് താരങ്ങള്‍