
ഗുവാഹത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്നാം ടി20 പോരാട്ടത്തിനിടെ ആരാധകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു അപൂര്‍വ്വ കാഴ്ച്ച ഉണ്ടായിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മയുടെ തകര്‍പ്പന്‍ ബാറ്റിംഗില്‍ അമ്പരന്ന ന്യൂസിലന്‍ഡ് താരങ്ങള്‍ മത്സരശേഷം താരത്തിന്റെ ബാറ്റ് വാങ്ങി പരിശോധിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍, ഡെവോണ്‍ കോണ്‍വേ, ജേക്കബ് ഡഫി എന്നിവരാണ് അഭിഷേകിന്റെ ബാറ്റ് പരിശോധിച്ചത്.
ദൃശ്യങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ 90-കളിലേക്ക് കൊണ്ടുപോയി. അന്ന് റിക്കി പോണ്ടിംഗിന്റേയും സനത് ജയസൂര്യയുടേയുമൊക്കെ സ്പ്രിംഗ് ഉണ്ടെന്നായിരുന്നു രസകരമായ പ്രചരണം. വര്‍ഷങ്ങള്‍ക്കിപ്പുറം അഭിഷേകിന്റെ ബാറ്റിംഗും അത്തരത്തിലൊരു സംശയം കിവീസ് താരങ്ങളില്‍ ഉണ്ടാക്കിയെന്നാണ് ആരാധകര്‍ തമാശയായി പറയുന്നത്. വീഡിയോ കാണാം...
ടി20യില്‍ വേഗത്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി അഭിഷേക് ശര്‍മ. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ടി20യില്‍ 14 പന്തിലാണ് താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. യുവരാജ് സിംഗിന്റെ 12 പന്തിലെ റെക്കോര്‍ഡിന് തൊട്ടുപിന്നിലെത്താന്‍ സാധിച്ചു. മത്സരത്തിലൊന്നാകെ 20 പന്തില്‍ പുറത്താവാതെ 68 റണ്‍സാണ് അഭിഷേക് അടിച്ചെടുത്തത്. തന്റെ ഇന്നിംഗ്സില്‍ ഒരു ഡോട്ട് ബോള്‍ പോലും കളിക്കാതെയാണ് താരം 68 റണ്‍സ് അടിച്ചുകൂട്ടിയത്.
അഭിഷേകിന്റെയും ക്യാപ്റ്റന്‍ സൂര്യകുമാറിന്റെയും (26 പന്തില്‍ 57) മികവില്‍ വെറും 10 ഓവറില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയും ഇന്ത്യ സ്വന്തമാക്കി. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള അഭിഷേക് നിലവില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണറാണ്. 36 ടി20 മത്സരങ്ങളില്‍ നിന്നായി 1,267 റണ്‍സ് നേടിയ താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 195.22 ആണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!