തഹ്ലിയ മഗ്രാത്തിന്റെ പന്ത് നേരിടാതെ നിദ ദര്‍ മാറിനിന്നു; ഔട്ടെന്ന് ഒരു വാദം, അല്ലെന്ന് മറ്റൊരു ഭാഗം- വീഡിയോ

By Web TeamFirst Published Jan 21, 2023, 1:25 PM IST
Highlights

പാകിസ്ഥാന്‍ താരം നിദ ദര്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ തഹ്ലിയ മഗ്രാത്തിനെ നേരിടുമ്പോഴാണ് സംഭവം. തഹ്ലിയയുടെ പന്തില്‍ നിദ ബൗള്‍ഡായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവുന്നതിന് മുമ്പാണ് തഹ്ലിയ പന്തെറിഞ്ഞതെന്ന് വാദം. 

സിഡ്‌നി: പാകിസ്ഥാന്‍ വനിതകള്‍ക്കെതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. ഇന്ന് സിഡ്‌നിയില്‍ നടന്ന മൂന്നാം ഏകദിനം 101 റണ്‍സിന് ജയിച്ചതോടെയാണ് ഓസീസ് വനിതകള്‍ പരമ്പരയില്‍ ആധികാരിക വിജയം നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ അഷ്‌ലി ഗാര്‍നറാണ് സന്ദര്‍ശകരെ നിയന്ത്രിച്ചുനിര്‍ത്തിയത്. 

എന്നാല്‍ മത്സരഫലത്തേക്കാളുപരി മറ്റൊരു കാര്യമാണ് ചര്‍ച്ചയായത്. പാകിസ്ഥാന്‍ താരം നിദ ദര്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍ തഹ്ലിയ മഗ്രാത്തിനെ നേരിടുമ്പോഴാണ് സംഭവം. തഹ്ലിയയുടെ പന്തില്‍ നിദ ബൗള്‍ഡായിരുന്നു. എന്നാല്‍ ബാറ്റ് ചെയ്യാന്‍ തയ്യാറാവുന്നതിന് മുമ്പാണ് തഹ്ലിയ പന്തെറിഞ്ഞതെന്ന് വാദം. ആ പന്ത് നേരിടാതെ നിദ വിട്ടുനിന്നെങ്കിലും ബൗള്‍ഡായി. വളരെ വൈകിയായിരുന്നു നിദയുടെ മാറ്റം. എങ്കിലും അപംയര്‍ ഡെഡ് ബോള്‍ വിധിച്ചു. ഒരുപാട് വൈകിയാണ് നിദ മാറിയതെന്നും ഔട്ട് വിളിക്കണമെന്നും വേണ്ടെന്നുള്ള വാദം സോഷ്യല്‍ മീഡിയയിലുണ്ട്. വീഡിയോ കാണാം....

എന്തായാലും മൂന്നാം ഏകദിനം ഓസ്‌ട്രേലിയ സ്വന്തമാക്കി. നിദ 29 റണ്‍സെടുത്ത് പുറത്തായിരുന്നു. 44 റണ്‍സെടുത്ത ബിസ്ബ മറൂഫാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. സദാഫ് ഷമാസ് (30), സിദ്ര അമീന്‍ (34), മൂനീബ അലി (27) എന്നിവരാണ് മറ്റുപ്രധാന സ്‌കോറര്‍മാര്‍. ഗാര്‍നര്‍ക്ക് പുറമെ ജെസ്സ് ജോനസെന്‍ ഓസ്‌ട്രേലിയക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. അന്നാബെല്‍ സതര്‍ലന്‍ഡിന് ഒരു വിക്കറ്റുണ്ട്.

നേരത്തെ, ബേത് മൂണിയുടെ (105 പന്തില്‍ 133) സെഞ്ചുറി കരുത്തിലാണ് ഓസീസ് 336 റണ്‍സെടുത്തത്. മെഗ് ലാന്നിംഗ് (72) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. നാല് സിക്‌സും 14 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്‌സ്. ഫാത്തിമ സന പാകിസ്ഥാനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. ദിയാന ബെയ്ഗ്, നിദ ദര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഒമൈമ സൊഹൈല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം, ടോസ് വീണു, ടീം അറിയാം

click me!