Asianet News MalayalamAsianet News Malayalam

ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം, ടോസ് വീണു, ടീം അറിയാം

ആദ്യ മത്സരം കളിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.ഇഷ് സോധി കിവീസ് നിരയില്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ സോധിക്ക് ടീമിലിടം നേടാനായില്ല

 

India Won the toss against New Zealand in 2nd ODI
Author
First Published Jan 21, 2023, 1:15 PM IST

റായ്‌പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ കളിച്ച ഷര്‍ദ്ദുല്‍ താക്കൂറിനെ ഒഴിവാക്കി ഉമ്രാന്‍ മാലിക് പകരം ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മാറ്റങ്ങളൊന്നും വരുത്താന്‍ ടീം തയാറായില്ല.

ആദ്യ മത്സരം കളിച്ച ടീമില്‍ ന്യൂസിലന്‍ഡും മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.ഇഷ് സോധി കിവീസ് നിരയില്‍ തിരിച്ചെത്തുമെന്ന് കരുതിയെങ്കിലും പരിക്ക് ഭേദമാകാത്തതിനാല്‍ സോധിക്ക് ടീമിലിടം നേടാനായില്ല

ആദ്യ മത്സരം ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവും. റായ്പൂരില്‍ നടക്കുന്ന ആദ്യ രാജ്യാന്തര ഏകദിന മത്സരമാണിത്. രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞു വീഴ്ച പ്രശ്നമാകുമെന്ന് കരുതുന്നതിനാല്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിന് മുന്‍തൂക്കമുണ്ട്.

ന്യൂസിലന്‍ഡ് പ്ലേയിംഗ് ഇലവന്‍: Finn Allen, Devon Conway, Henry Nicholls, Daryl Mitchell, Tom Latham(w/c), Glenn Phillips, Michael Bracewell, Mitchell Santner, Henry Shipley, Lockie Ferguson, Blair Tickner.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: Rohit Sharma(c), Shubman Gill, Virat Kohli, Ishan Kishan(w), Suryakumar Yadav, Hardik Pandya, Washington Sundar, Shardul Thakur, Kuldeep Yadav, Mohammed Shami, Mohammed Siraj.

മുഹമ്മദ് സിറാജിന്റെ പുതിയമുഖം! ലോകകപ്പ് അടുത്തിരിക്കെ ടീം ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന പ്രകടനം

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയാല്‍ ഇന്ത്യക്ക് ഏകദിന റാങ്കിംഗില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി ഒന്നാമത് എത്താന്‍ അവസരമുണ്ട്. നിലവില്‍ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഏകദിന റാങ്കിംഗിലും ഒന്നാം സ്ഥാനത്തെത്താനുളള അവസരമാണ് കിവീസിനെതിരായ പരമ്പര. അടുത്ത മാസം ഫെബ്രുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് ഒന്നാമതെത്താനാവും. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനമെന്ന അപൂര്‍വ റെക്കോര്‍ഡും രോഹിത് ശര്‍മക്കും സംഘത്തിനും സ്വന്തമാവും.

Follow Us:
Download App:
  • android
  • ios