
കറാച്ചി: ലോക ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് പാകിസ്ഥാന്‍. എന്നാല്‍ കഴിഞ്ഞ ദിവസം അവര്‍ ശ്രീലങ്കയ്ക്ക് മുന്നില്‍ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര അടിയറവ് വച്ചിരുന്നു. ലങ്ക പരമ്പര തൂത്തുവാരുകയായിരുന്നു. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന്‍ ആരാധകര്‍ക്ക് അത്ര രസിച്ചില്ല. സുരക്ഷാ കാരണങ്ങള്‍ പറഞ്ഞ് പത്തോളം പ്രമുഖ താരങ്ങളില്ലാതെയാണ് ലങ്കന്‍ ടീം പാകിസ്ഥാനിലെത്തിയത്. അതും ദീര്‍ഘകാലത്തിന് ശേഷമാണ് പാകിസ്ഥാനിലേക്ക് ക്രിക്കറ്റ് വിരുന്നെത്തുന്നത്.
എന്നിട്ടും പാകിസ്ഥാന് പേരിനൊത്ത പ്രകടനം പോലും പുറത്തെടുക്കാന്‍ സാധിച്ചില്ല. ആരാധര്‍ക്ക് അരിശം വരാന്‍ മറ്റെന്തുവേണം..? അവരത് പുറത്ത് കാണിക്കുകയും ചെയ്തു. കറാച്ചി ഗദ്ദാഫി സ്റ്റേഡിയത്തിന് പുറത്തുനിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പുറത്ത് സ്ഥാപിച്ച ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദിന്റെ ചിത്രത്തില്‍ ആരാധകന്‍ ഇടിക്കുന്നതാണ് വീഡിയോ. രസകരമായ വീഡിയോ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!