ക്രീസില്‍ നിന്ന് പുറത്തിറങ്ങി കവറിലൂടെ ഒരു ഷോട്ട്! വീണ്ടും ബാറ്റിംഗ് പരിശീലനം ആരംഭിച്ച് റിഷഭ് പന്ത് - വീഡിയോ

Published : Aug 16, 2023, 08:12 PM IST
ക്രീസില്‍ നിന്ന് പുറത്തിറങ്ങി കവറിലൂടെ ഒരു ഷോട്ട്! വീണ്ടും ബാറ്റിംഗ് പരിശീലനം ആരംഭിച്ച് റിഷഭ് പന്ത് - വീഡിയോ

Synopsis

കഴിഞ്ഞ ദിവസം ശ്രേയസും രാഹുല്‍ പരിശീലന മത്സരം കളിക്കുന്ന വീഡിയോ പന്ത് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പന്ത് പരിശീലന മത്സരം കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്.

ബംഗളൂരു: നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലുണ്ടായിരുന്ന താരങ്ങളെല്ലാം ഫിറ്റ്‌നെസ് വീണ്ടെടുത്ത് വരികയാണ്. പൂര്‍ണ കായികക്ഷമതയിലെത്തിയ ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ എന്നിവരെ അയര്‍ലന്‍ഡിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശ്രേയസ് അയ്യര്‍, കെ എല്‍ എന്നിവര്‍ ഫിറ്റ്‌നെസ് വീണ്ടെടുക്കുന്നതിന്റെ അരികിലാണ്. രാഹുല്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നാണ് അറിയുന്നത്. ശ്രേയസ് തിരിച്ചുവരവിന്റെ പാതയിലാണ്. എന്‍സിഎയില്‍ പരിചരണത്തില്‍ ഉണ്ടായിരുന്ന മറ്റൊരു താരം റിഷഭ് പന്തായിരുന്നു.

കഴിഞ്ഞ ദിവസം ശ്രേയസും രാഹുല്‍ പരിശീലന മത്സരം കളിക്കുന്ന വീഡിയോ പന്ത് പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പന്ത് പരിശീലന മത്സരം കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. കാറപടകടത്തിന് ശേഷം എട്ടുമാസത്തോളം വിശ്രമത്തിലായിരുന്ന റിഷഭ് പന്ത് ആദ്യമായിട്ടാണ് ബാറ്റിംഗ് പരിശീലനത്തില്‍ ഏര്‍പ്പെടുന്നത്. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ചികിത്സയില്‍ തുടരുന്ന പന്ത് പരിശീലന മത്സരത്തിലാണ് ബാറ്റ് ചെയ്യാനെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകരാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോ കാണാം... 

ഡിസംബറിലാണ് പന്ത് കാറപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായത്. ഒന്നിലധികം തവണ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഫിറ്റ്‌നെസ് വീണ്ടെടുത്ത താരങ്ങളെ ഏഷ്യാ കപ്പിനുള്ള ടീമിലേക്ക് പരിഗണിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറഞ്ഞിരുന്നു. ഇതിനിടെയാണ് ശ്രേയസും രാഹുലും ബാറ്റ് ചെയ്യുന്ന വീഡിയോ പന്ത് പുറത്തുവിട്ടിരുന്നത്.  ശ്രേയസ് ബാറ്റ് ചെയ്യുന്നത് വീഡിയോയില്‍ കാണാം. ശ്രേയസിനൊപ്പം കെ എല്‍ രാഹുലിന്റെ പേരും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലിട്ട വീഡിയോയില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ട്.

ഫോമിലെത്തുമ്പോഴേക്കും പരിക്ക്! പൃഥ്വി ഷായുടെ കഷ്ടകാലം തുടരുന്നു; ഇത്തവണ ഗൗരമേറിയത്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞതിങ്ങനെ.. ''ഈ മാസം 23 മുതല്‍ ബംഗളൂരുവില്‍ പരിശീലന ക്യാംപ് ചേരും. അതിന് ശേഷം മാത്രമെ ഏഷ്യാകപ്പിനുള്ള ടീം പുറത്തുവിടൂ. പരിക്കല്‍ നിന്ന് പൂര്‍ണ മോചിതരാകുന്ന താരങ്ങളെ ടീമിലെത്തിക്കും. എന്നാല്‍ ഫിറ്റ്‌നെസ് പരിശോധിക്കും. ടീം നേടിരുന്ന വെല്ലുവിളികള്‍ കൃത്യമായി പഠിക്കും. ബൗളിംഗ് - ബാറ്റംഗ് ഡിപ്പാര്‍ട്ട്‌മെന്റ് ശക്തിപ്പെടുത്തുന്ന തീരുമാനങ്ങള്‍ കൈകൊള്ളും.'' ദ്രാവിഡ് വിശദീകരിച്ചു. 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര