അടികൊണ്ട് തളര്‍ന്നു! സഹായം തേടി ഹാര്‍ദിക് രോഹിത്തിനടുത്ത്; ബൗണ്ടറി ലൈനിലേക്ക് ഓടിപ്പിച്ച് രോഹിത്

By Web TeamFirst Published Mar 27, 2024, 10:57 PM IST
Highlights

മുംബൈ ബൗളര്‍മാര്‍ അടികൊണ്ട് തളര്‍ന്നപ്പോഴാണ് ഹാര്‍ദിക് രോഹിത്തിന്റെ സഹായം തേടിയത്. രോഹിത് ആദ്യം ചെയ്തത് ഹാര്‍ദിക്കിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റുകയായിരുന്നു.

ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ 278 റണ്‍സാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അടിച്ചെടുത്തത്. ഐപിഎല്ലല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ആദ്യ പത്ത് ഓവറില്‍ തന്നെ ഹൈദരാബാദ് 148 റണ്‍സ് നേടിയിരുന്നു. അതും ഐപിഎല്‍ റെക്കോര്‍ഡാണ്. ഇത്രയും ഉയര്‍ന്ന സ്‌കോര്‍ ആദ്യ പത്ത് ഓവറില്‍ ഇതുവരെ വന്നിട്ടില്ലായിരുന്നു. ഇതിനിടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ സഹായം തേടേണ്ടി വന്നു. 

മുംബൈ ബൗളര്‍മാര്‍ അടികൊണ്ട് തളര്‍ന്നപ്പോഴാണ് ഹാര്‍ദിക് രോഹിത്തിന്റെ സഹായം തേടിയത്. രോഹിത് ആദ്യം ചെയ്തത് ഹാര്‍ദിക്കിനെ ബൗണ്ടറി ലൈനിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഹാര്‍ദിക്, രോഹിത്തിനെ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ചെയ്തതിന് പകരമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സംഭവത്തിന്റെ വീഡിയോ കാണാം... 

Helpless Chapri Pandya 🤣🤣🤣

Looking for help from Captain Rohit Sharma 🦁 | pic.twitter.com/YxsKE5maFY

— Immy|| 🇮🇳 (@TotallyImro45)

ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകള്‍ മാത്രമാണ് ഹൈദരാബാദിന് നഷ്ടമായത്. മുംബൈ നിരയില്‍ പന്തെറിഞ്ഞവരെല്ലാം അടിമേടിച്ചു. തമ്മില്‍ ഭേദം ജസ്പ്രിത് ബുമ്ര മാത്രം. ഹാര്‍ദിക് പാണ്ഡ്യ നാല് ഓവറില്‍ 46 റണ്‍സ് വിട്ടുകൊടുത്തു. ഒരു വിക്കറ്റാണ് വീഴ്ത്തിയത്. 

വെറുമൊരു സാധാരണ ക്യാപ്റ്റന്‍! ജസ്പ്രിത് ബുമ്രയെ 'വിത്തിനുവെച്ച' ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, മായങ്ക് അഗര്‍വാള്‍, അഭിഷേക് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ഷഹബാസ് അഹമ്മദ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഭുവനേശ്വര്‍ കുമാര്‍, മായങ്ക് മാര്‍ക്കണ്ഡെ, ജയദേവ് ഉനദ്കട്ട്.

മുംബൈ ഇന്ത്യന്‍സ്: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രോഹിത് ശര്‍മ, നമന്‍ ധിര്‍, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ടിം ഡേവിഡ്, ജെറാള്‍ഡ് കോട്സി, ഷംസ് മുലാനി, പിയൂഷ് ചൗള, ജസ്പ്രീത് ബുമ്ര, ക്വേന മഫാക.

click me!