Asianet News MalayalamAsianet News Malayalam

വെറുമൊരു സാധാരണ ക്യാപ്റ്റന്‍! ജസ്പ്രിത് ബുമ്രയെ 'വിത്തിനുവെച്ച' ഹാര്‍ദിക് പാണ്ഡ്യക്കെതിരെ ഇര്‍ഫാന്‍ പത്താന്‍

ബുമ്രയെ തുടക്കം മുതല്‍ ഉപയോഗിക്കാത്തത് പത്താന്റെ ചൊടിപ്പിച്ചു. നിലവാരമില്ലാത്ത ക്യാപ്റ്റന്‍സിയാണ് ഹാര്‍ദിക്കിന്റേതെന്ന് പത്താന്‍ എക്‌സില്‍ കുറിച്ചിട്ടു.

cricket fans trolls mumbai indians captain hardik pandya
Author
First Published Mar 27, 2024, 10:25 PM IST

ഹൈദരാബാദ്: ഒരിക്കല്‍ കൂടി മുംബൈ ഇന്ത്യന്‍സ് ക്യാപ്്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കെതിരെ തിരിഞ്ഞ് ക്രിക്കറ്റ് ആരാധകര്‍. മുംബൈക്കെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌കോര്‍ ഉയര്‍ത്തിയതിനെ പിന്നാലെ ആരാധകര്‍ ഹാര്‍ദിക്കിനെതിരെ തിരിഞ്ഞത്. ജസ്പ്രിത് ബുമ്രയെ ഉപയോഗിച്ച രീതിയാണ് ആരാധകരെ ചൊടിപ്പിച്ചത്. ഇക്കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താനുമുണ്ട്. 

ബുമ്രയെ തുടക്കം മുതല്‍ ഉപയോഗിക്കാത്തത് പത്താനെ ചൊടിപ്പിച്ചു. നിലവാരമില്ലാത്ത ക്യാപ്റ്റന്‍സിയാണ് ഹാര്‍ദിക്കിന്റേതെന്ന് പത്താന്‍ എക്‌സില്‍ കുറിച്ചിട്ടു. പത്താന്റെ വാക്കുകള്‍... ''ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിയില്‍ അസാധാരണമായി ഒന്നുമില്ല. ബുമ്രയെ എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.'' പത്താന്‍ കുറിച്ചിട്ടു. നാലാം ഓവറിലാണ് ആദ്യമായി ബുമ്ര പന്തെറിയാനെത്തുന്നത്. പിന്നീട് 13-ാം ഓവറിലാണ് ബുമ്ര വരുന്നത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങിയ ബുമ്രയ്ക്ക് വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചിരുന്നില്ല. പത്താന്‍ മാത്രമല്ല, നിരവധി പേരാണ് ഹാര്‍ദിക്കിനെതിരെ തിരിഞ്ഞിട്ടുള്ളത്. ചില പോസ്റ്റുകള്‍ വായിക്കാം...

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സാണ് ഹൈദരാബാദാണ് അടിച്ചെടുത്തത്. ട്രാവിസ് ഹെഡ് (24 പന്തില്‍ 62), അഭിഷേക് ശര്‍മ (23 പന്തില്‍ 63), ഹെന്റിച്ച് ക്ാസന്‍ (34 പന്തില്‍ 80), എയ്ഡന്‍ മാര്‍ക്രം (28 പന്തില്‍ 42) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഹൈദരാബാദിന് റെക്കോര്‍ഡ് സ്‌കോര്‍ സമ്മാനിച്ചത്.

ക്ലാസന്‍ കൊടുങ്കാറ്റില്‍ തകര്‍ന്നത് ആര്‍സിബിയുടെ 11 വര്‍ഷം മുമ്പുള്ള നേട്ടം; മറ്റു കൂറ്റന്‍ സ്‌കോറുകളിങ്ങനെ

2013ല്‍ പൂനെ വാരിയേഴ്‌സ് ഇന്ത്യക്കെതിരെ, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂരു അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 263 റണ്‍സാണ് രണ്ടാം സ്ഥാനത്തായി. 2023ല്‍ മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സിനെതിരെ 257/5 എന്ന സ്‌കോര്‍ മൂന്നാം സ്ഥാനത്ത്. 2016ല്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ആര്‍സിബി നേടിയ മൂന്നിന് 248, 2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് രാജസ്ഥാനെതിരെ നേടിയ അഞ്ചിന് 245 എന്നിവയാണ് മറ്റു സ്‌കോറുകള്‍.

Follow Us:
Download App:
  • android
  • ios