പറക്കും സഞ്ജു, പാകിസ്ഥാന്‍ ക്യാപ്റ്റനെ പുറത്താക്കാന്‍ എടുത്തത് അവിശ്വസനീയ ക്യാച്ച്; വീഡിയോ കാണാം

Published : Sep 28, 2025, 10:27 PM IST
Sanju Samson

Synopsis

കുൽദീപ് യാദവിൻ്റെ പന്തിൽ പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അഗയെ പുറത്താക്കാനെടുത്ത ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറലായി.

ദുബായ്: ഏഷ്യാ കപ്പില്‍ ഫൈനലില്‍ പാകിസ്ഥാനെതിരെ ഗംഭീര ക്യാച്ചുമായി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. മത്സരത്തിലൊന്നാകെ രണ്ട് ക്യാച്ചുകളാണ് സഞ്ജു സ്വന്തമാക്കിയത്. അതില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അതും നിര്‍ണായ വിക്കറ്റ്. ദുബായ്, രാജ്യന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സ്പിന്നര്‍മാരുടെ പ്രകടനത്തിന്റെ കരുത്തില്‍ ഇന്ത്യ പാകിസ്ഥാനെ 19.1 ഓവറില്‍ ഒതുക്കിയിരുന്നു നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് തകര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത്. അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രിത് ബുമ്ര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

ആദ്യ ഹുസൈന്‍ താലാത്തിനെ (1) അക്‌സര്‍ പട്ടേലിന്റെ പന്തില്‍ സഞ്ജു ക്യാച്ചെടുത്ത് പുറത്താക്കിയിരുന്നു. അത് അനായാസ ക്യാച്ചായിരുന്നു. എന്നാല്‍ 16-ാം ഓവറിന്റെ ആദ്യ പന്തില്‍ അഗയെ പുറത്താക്കാനെടുത്ത ക്യാച്ച് അവിശ്വസനീയമായിരുന്നു. കുല്‍ദീപിനെതിരെ അഗ കൂറ്റനടിക്ക് ശ്രമിച്ചു. എന്നാല്‍ താരത്തിന് ടൈമിംഗ് കണ്ടെത്താന്‍ സാധിച്ചില്ല. അന്തരീക്ഷത്തില്‍ പൊന്തിയ പന്തിന് പിന്നാലെ സഞ്ജു ഓടി. മിഡ് വിക്കറ്റില്‍ ജസ്പ്രിത് ബുമ്ര ഫീല്‍ഡ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും സഞ്ജു ഒരു മുഴുനീളെ ഡൈവിംഗിലൂടെ പന്ത് കയ്യിലൊതുക്കി. വീഡിയോ കാണാം...

 

 

നേരത്തെ, പാകിസ്ഥാന് വേണ്ടി സാഹിബ്സാദ ഫര്‍ഹാന്‍ (38 പന്തില്‍ 57), ഫഖര്‍ സമാന്‍ (35 പന്തില്‍ 46) എന്നിവര്‍ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഗംഭീര തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍ - സമാന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പത്താം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് സയിം അയൂബ് (14) - സമാന്‍ സഖ്യം 29 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ അയൂബിനെ കുല്‍പീദ് മടങ്ങി. അയൂബ് മടങ്ങുമ്പോല്‍ രണ്ടിന് 113 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

പിന്നീട് കൂട്ടതകര്‍ച്ച നേരിട്ടു. 34 റണ്‍സുകള്‍ക്കിടെ ഒമ്പത് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായി. അയൂബിന് പുറെ സല്‍മാന്‍ അഗ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്‌റഫ് (0) എന്നിവരേയും കുല്‍ദീപ് മടക്കി. അവസാന ഓവറുകളില്‍ മുഹമ്മദ് നവാസ് (6), ഹാരിസ് റൗഫ് (6) എന്നിവരെ പുറത്താക്കി ജസ്പ്രിത് ബുമ്ര ജോലി എളുപ്പമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

രോഹിത്തും റിക്കിള്‍ട്ടണും കത്തിക്കേറി! ജയത്തോടെ തുടങ്ങി മുംബൈ ഇന്ത്യന്‍സ്, കൊല്‍ക്കത്തയെ തകര്‍ത്തത് ആറ് വിക്കറ്റിന്
സൂര്യകുമാര്‍ മാത്രമല്ല, രോഹിത് ശര്‍മയും ഇംപാക്ട് പ്ലെയറായി കളിക്കും; സൂചനകള്‍ ഇങ്ങനെ