പശുക്കളെ പരിപാലിച്ച് സുരേഷ് റെയ്‌ന; പരിഹസിച്ചും പിന്തുണച്ചും ആരാധകര്‍- വീഡിയോ കാണാം

Published : Jul 29, 2020, 04:11 PM IST
പശുക്കളെ പരിപാലിച്ച് സുരേഷ് റെയ്‌ന; പരിഹസിച്ചും പിന്തുണച്ചും ആരാധകര്‍- വീഡിയോ കാണാം

Synopsis

ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന. ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും താരം ലക്ഷ്യമിടുന്നു. 

ലഖ്‌നൗ: ഐപിഎല്ലിനായുള്ള ഒരുക്കത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്‌ന. ഇതിലൂടെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവും താരം ലക്ഷ്യമിടുന്നു. അടുത്തിടെ മുഹമ്മദ് ഷമി, ഋഷഭ് എന്നിവര്‍ക്കുള്ള പരിശീലന വീഡിയോയും താരം പങ്കുവച്ചിരുന്നു. ഇന്ന് റെയ്‌ന പങ്കുവച്ച മറ്റൊരു വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

പശുക്കളെ പരിപാലിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. എപ്പോഴും നമ്മുടെ വേരിനോട് ചേര്‍ന്ന് നില്‍ക്കുക എന്നാണ് വീഡിയോയ്ക്കൊപ്പം സുരേഷ് റെയ്ന കുറിച്ചത്. ജയ് ഗോമാത, ഉത്തര്‍പ്രദേശ് എന്ന ഹാഷ് ടാഗും റെയ്ന വീഡിയോയ്ക്കൊപ്പം നല്‍കുന്നു. വീഡിയോ കാണാം... 

ഇന്ത്യന്‍ ദേശിയ പതാകയും, ഓം സ്മൈലിയും റെയ്ന വീഡിയോയ്ക്കൊപ്പം ചേര്‍ക്കുന്നു. റെയ്‌നയെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ ട്വിറ്ററില്‍ കമന്റുമായെത്തിയിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹരാരെയിൽ ഇന്ത്യക്ക് ഭാഗ്യത്തുടക്കം; അണ്ടര്‍ 19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നിർണായക ടോസ് ജയിച്ച് ആയുഷ് മാത്രെ
ലോകകപ്പിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി അമേരിക്ക, ന്യൂസിലന്‍ഡിനെ വിറപ്പിച്ച് വീണു, സന്നാഹ മത്സരത്തില്‍ കിവീസിന്‍റെ ജയം 7 റണ്‍സിന്