
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ബംഗ്ലാശിനെ ഒമ്പത് വിക്കറ്റിന് തകല്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരുന്നു. സെമിയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോര്‍ ഇന്ത്യന്‍ ബൗളല്‍മാരില്‍ തിളങ്ങി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നിരുന്നു. തിലക് വര്‍മ (55), റുതുരാജ് ഗെയ്കവാദ് (40) എന്നിവര്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങി.
26 മാത്രം നേരിട്ട തിലക് ആറ് സിക്‌സും രണ്ട് ഫോറും നേടിയിരുന്നു. ഇപ്പോള്‍ തിലകിന്റെ അര്‍ധ സെഞ്ചുറി ആഘോഷമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടന്‍ തിലക് വര്‍മ പ്രത്യേക രീതിയിലാണ് ആഘോഷം നടത്തിയത്. അതിന്റെ കാരണം താരം മത്സരശേഷം വിശദീകരിക്കുന്നുണ്ട്. അമ്മയ്ക്ക് വേണ്ടിയാണ് അത്തരമൊരു ആഘോഷം നടത്തിയതെന്നും തന്റെ ബെസ്റ്റ് ഫ്രണ്ട് സമൈറയേയും അതില്‍ ഉള്‍പ്പെടുത്തിയെന്നും തിലക് മത്സരശേഷം വ്യക്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മകളാണ് സമൈറ. തിലക് നടത്തിയ അര്‍ധസെഞ്ചുറി ആഘോഷത്തിന്റെ വീഡിയോ കാണാം...
ഇന്ത്യക്ക് യഷസ്വി ജെയ്‌സ്വാളിന്റെ (0) വിക്കറ്റ് മാത്രമാണ് നഷ്ടമായിരുന്നത്. നാല് പന്തുകള്‍ മാത്രം നേരിട്ട ജെയ്‌സ്വാളിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. റിപ്പണ്‍ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറ്റൊരു വിക്കറ്റ് നഷ്ടമാവാന്‍ സമ്മതിക്കാതെ റുതുരാജ് ഗെയ്കവാദ് (40) - തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഗെയ്കവാദിന്റെ ഇന്നിംഗ്‌സില്‍ മൂന്ന് സിക്‌സും നാല് ഫോറുമുണ്ടായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റുകളാണ് നഷ്ടമായത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റെടുത്തു. 24 റണ്‍സ് നേടിയ ജേകര്‍ അലിയാണ് ബംഗ്ലാദേശിന്റെ ടോപ് സകോറര്‍.